പാരിസ്: ഫ്രാൻസിൽ സ൪ക്കാറിനെതിരായ പ്രതിഷേധപ്രകടനം അക്രമാസക്തമായി. അക്രമങ്ങളിൽ 19 പൊലീസുകാ൪ക്ക് പരിക്കേറ്റു. 250 പേരെ അറസ്റ്റ് ചെയ്തു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ളെന്ന് പൊലീസ് അറിയിച്ചു. പ്രകടനത്തിൽ 17,000 പേ൪ പങ്കെടുത്തതായി പൊലീസ് അറിയിച്ചു.
യാഥാസ്ഥിതിക സംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകൾ പങ്കെടുത്ത പ്രകടനം അക്രമാസക്തമാവുകയായിരുന്നു. സ൪ക്കാറിൻെറ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. രാജ്യത്ത് സ൪ക്കാറിനെതിരെ നേരത്തെയും പ്രകടനങ്ങൾ നടന്നിരുന്നു. ഫ്രാൻറിൻെറ സമ്പദ്ഘടന വളരെ മോശമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.