കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം

കൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടാൻ കെ.എം.ആ൪.എൽ ഡയറക്ട൪ ബോ൪ഡ് യോഗം തീരുമാനിച്ചു. നേരത്തേ പേട്ട വരെയായിരുന്നു മെട്രോയുടെ പാത തീരുമാനിച്ചത്. എന്നാൽ, പാത തൃപ്പൂണിത്തുറ വരെ നീട്ടണമെന്ന ആവശ്യം ശക്തമായതിനത്തെുട൪ന്നാണ് ഇക്കാര്യത്തിൽ കെ.എം.ആ൪.എൽ ഡയറക്ട൪ ബോ൪ഡ് യോഗം തീരുമാനമെടുത്തത്.
ഇതിന് 323 കോടി അധിക ചെലവ് വരുമെന്ന് ഡി.എം.ആ൪.സി ചെയ൪മാൻ സുധീ൪ കൃഷ്ണ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. തൃപ്പൂണിത്തുറ വരെ നീട്ടാനുള്ള തീരുമാനം ആദ്യഘട്ടത്തിൻെറ ഭാഗമായി തന്നെ നടപ്പാക്കും. പുതുക്കിയ പദ്ധതി അനുസരിച്ച് പേട്ടയിൽനിന്ന് രണ്ടുകി.മീ. കൂടി നീട്ടി തൃപ്പൂണിത്തുറ എസ്.എൻ  ജങ്ഷൻ വരെ ആക്കും.   മെട്രോ നി൪മാണവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ ഏകീകൃത ഗതാഗത സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പൊലീസ് അധികൃതരുമായി ച൪ച്ച നടത്തും.
കൊച്ചി മെട്രോക്ക് ബജറ്റിൽ 1000 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വ൪ഷം നി൪മാണച്ചെലവ് 2398 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് സ൪ക്കാ൪ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഡി.എം.ആ൪.സി അധികൃത൪ പറഞ്ഞു.
പദ്ധതിയുടെ നി൪മാണത്തിനുള്ള വായ്പ കരാ൪ ഫെബ്രുവരി എട്ടിനു ഒപ്പുവെക്കും. 1500 കോടി  വായ്പ നൽകുന്ന ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എ.എഫ്.ഡിയുമായി  എട്ടിന് കൊച്ചിയിലും ഏഴിനു  ഡൽഹിയിലുമാണ് കരാ൪ ഒപ്പിടുക.  എ.എഫ്.ഡിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായുള്ള കരാറാകും ഇവിടെ ഒപ്പിടുന്നത്.    വിദേശ വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ധനവകുപ്പും   എ.എഫ്.ഡിയും തമ്മിലുള്ള കരാറാണ് ദൽഹിയിൽ ഒപ്പിടുക.
25 വ൪ഷമാണ് വായ്പ കാലാവധി.  ഇതിൽ അഞ്ചു വ൪ഷത്തെ മൊറട്ടോറിയം കാലാവധിയും ഉൾപ്പെടുത്തും.  മെട്രോക്കായി മൊത്തം  2170  കോടിയാണ്  വായ്പയായി  ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത്. പൊതുമേഖല ബാങ്കായ കനറാ ബാങ്കിൽ നിന്ന്  1170 കോടിയുടെ വായ്പ സ്വീകരിക്കുന്നുണ്ട്. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള നി൪ദേശവും  കെ.എം.ആ൪.എൽ ഡയറക്ട൪ ബോ൪ഡ് യോഗം അംഗീകരിച്ചതിനാൽ വായ്പയുടെ പരിധി ഇനിയും ഉയ൪ത്തേണ്ടിവരും. ഇതുസംബന്ധിച്ച ച൪ച്ചകളും പിന്നീടുണ്ടാകും. പദ്ധതിയുടെ നി൪മാണത്തിനുള്ള മണലെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുമെന്ന് ബോ൪ഡ് അംഗം കൂടിയായ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ പറഞ്ഞു. മെട്രോയുടെ നി൪മാണപ്രവ൪ത്തനങ്ങളുടെ ഗുണനിലവാര പരിശോധനക്കുള്ള ഏജൻസിയെയും ബോ൪ഡ് യോഗം നിശ്ചയിച്ചു. ജ൪മനിയിലെ ഡ്യൂഷെ ബാങ്ക് ഇൻ൪നാഷനൽ ലിമിറ്റഡിനാണ് 36.7 കോടി  പ്രതിഫലത്തിന് ഈ ജോലി നൽകിയത്.
സിയാൽ എം.ഡി വി.ജെ. കുര്യൻ, ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് തുടങ്ങിയ ഡയറക്ട൪ ബോ൪ഡ് അംഗങ്ങൾ യോഗത്തിൽ  സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.