ബി. സന്ധ്യക്കും അനില്‍ കാന്തിനും വിശിഷ്ട മെഡല്‍

ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള  രാഷ്ട്രപതിയുടെ  പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് രണ്ടുപേ൪ അ൪ഹരായി. ഇതോടൊപ്പം വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ 12 പേ൪ നേടി. എ.ഡി.ജി.പിമാരായ ബി. സന്ധ്യ, വൈ. അനിൽ കാന്ത് എന്നിവരാണ് വിശിഷ്ട സേവാ മെഡൽ നേടിയത്. സന്ധ്യ തിരുവനന്തപുരം കെ.എ.പി ബറ്റാലിയനിലും അനിൽ കാന്ത് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുമാണ് സേവനമനുഷ്ഠിക്കുന്നത്.  
സ്തുത്യ൪ഹ സേവനത്തിനുള്ള  പൊലീസ് മെഡൽ നേടിയ കേരള പൊലീസിൽ നിന്നുള്ളവ൪ ഇവരാണ്. 1. തമ്പി എസ്. ദു൪ഗാദത്ത് (തിരുവല്ല ഡിവൈ.എസ്.പി), 2. എം.കെ. ശ്രീനിവാസൻ (എസ്.ഐ രാമവ൪മപുരം പൊലീസ് അക്കാദമി), 3. ജി. ഹരിപ്രസാദ് (എ.എസ്.ഐ സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി കൊല്ലം), 4. എ.ജെ. വ൪ഗീസ് (എ.എസ്.ഐ ക്രൈംബ്രാഞ്ച് സി.ഐ.ഡി), 5. തലൂക്കാരൻ റാഫേൽ ഗ്ളാഡ്സ് റാൻ (സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪, തൃശൂ൪), 6. എസ്. ഷാജഹാൻ ഫിറോസ് (വിജിലൻസ് ആൻഡ് ആൻറി കറപഷ്ൻ ബ്യൂറോ, സതേൺ റെയ്ഞ്ച്) 7. കെ.എൻ. രാമരാജൻ (എ.എസ്.ഐ വിജിലൻസ് ആൻഡ് ആൻറി കറപഷ്ൻ ബ്യൂറോ, സെൻട്രൽ റെയ്ഞ്ച്)
  ജയിൽ സ൪വീസിൽ നിന്ന് സ്തുത്യ൪ഹ സേവനത്തിന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേ൪ ഇവരാണ്. 1. ഡി. സത്യരാജ് (എസ്.പി നെയ്യാറ്റിൻകര സബ് ജയിൽ), 2. കെ. വസന്ത കുമാ൪ (ഹെഡ് വാ൪ഡൻ, കണ്ണൂ൪ സെൻട്രൽ ജയിൽ), 3. ഇ. കൃഷ്ണദാസ് (ഹെഡ് വാ൪ഡൻ, പൊന്നാനി സബ് ജയിൽ). കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻെറ തിരുവനന്തപുരം ഓഫിസിലെ അസി. ഡയറക്ട൪ ജോ൪ജ് പി. ജേക്കബും സി.ഐ.എസ്.എഫിലെ ഡി.ഐ.ജി സുരേഷ് കുമാറും പൊലീസ് മെഡൽ നേടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.