ടി.പി. വധക്കേസ്: നിര്‍ണായകമായത് സൈബര്‍ സെല്‍ കണ്ടെത്തല്‍

കാസ൪ക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിൽ പ്രോസിക്യൂഷന് തുണയായത് സൈബ൪ സെല്ലിൻെറ കണ്ടെത്തലുകൾ. കണ്ണൂ൪ ജില്ലാ പൊലിസ് മേധാവിയായിരുന്ന അനൂപ് കുരുവിള ജോണിൻെറ നേത്യത്വത്തിലുള്ള സൈബ൪ സംഘമാണ് നി൪ണ്ണായക തെളിവുകൾ കണ്ടെത്തിയത്.

9747170471 എന്ന മൊബൈൽ നമ്പ൪ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവം നടന്ന സ്ഥലത്തെ മൊബൈൽ ടവറിൽ നിന്നാണ് ഈ നമ്പ൪ കിട്ടിയത്. ടി.പി വെട്ടേറ്റ് മരിച്ചതിന് മുമ്പും ശേഷവുമുള്ള സമയങ്ങളിലും ദിവസങ്ങളിലും ഈ സിംകാ൪ഡിൽ നിന്നും തിരിച്ചുമുള്ള വിളികളുടെ പിന്നാലെയായിരുന്നു സൈബ൪ സംഘം.

ക൪ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് സൈബ൪ സംഘം കണ്ടെത്തിയ വിവരങ്ങൾ പിന്തുട൪ന്നായിരുന്നു. ടി.കെ. രജീഷിനെ മഹാരാഷ്ട്രയിൽ നിന്ന് പൊക്കിയത് അങ്ങിനെ. ആ സിം കാ൪ഡ് വളരെ വേഗം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതിനിടയിൽ തന്നെ ഗൂഢാലോചനാ കുറ്റം ചുമത്താവുന്ന നേതാക്കളെ വരെ മൊബൈൽ സംഭാഷണം തെളിവാക്കി സൈബ൪സെൽ കേസിൽ കണ്ണിയാക്കി. ഇതിൽ പി. മോഹനൻ ഒഴികെ മറ്റുള്ളവ൪ കുറ്റക്കാരെന്ന് പിന്നീട് കോടതി കണ്ടെത്തുകയും ചെയ്തു. സംശയത്തിൻെറ ആനുകൂല്യം നൽകിയാണ് മോഹനനെ വിട്ടയച്ചത്.

ആധുനിക സങ്കതേങ്ങൾ ഉപയോഗിച്ച് നടത്തിയ ടി.പി വധക്കേസ് അന്വേഷണരീതി രാജ്യത്ത് തന്നെ ആദ്യത്തേതാണെന്നാണ് നിരീക്ഷണം. സ൪ക്കിൾ ഇൻസ് പെക്ട൪ കാസ൪കോട് ചെമ്മനാട് സ്വദേശി സി.എ. റഹീമിൻെറ നേത്യത്വത്തിലുള്ളതായിരുന്നു ടി.പി. വധക്കേസ് അന്വേഷണത്തിന് പിന്നിലെ സൈബ൪ സംഘം. മനോജ് കുമാ൪, രാജശേഖരൻ, സുനിൽ കുമാ൪, രാജേഷ്, റാഫി അഹ്മദ്, ബേബി ജോ൪ജ്, ശ്രീജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കേസ് അന്വേഷണത്തിൽ മികവിൻെറ പൈത്യകം സൂക്ഷിക്കുന്ന ഗ്രാമമാണ് ചെമ്മനാട്. കണ്ണൂ൪, കാസ൪കോട് ജില്ലകളെയും ദക്ഷിണ കാനറയെയും വിറപ്പിച്ച റിപ്പ൪ ചന്ദ്രനെ അറസ്റ്റ് ചെയ്ത ക൪ണാടക ഡിവൈ.എസ്.പി മുഹമ്മദ് ഇഖ്ബാൽ ചെമ്മനാട് സ്വദേശിയായിരുന്നു.

കേരള പൊലിസ് മേധാവിയുടെ നേത്യത്വത്തിൽ വൻ സേനാവ്യൂഹം കാഞ്ഞങ്ങാടിനടുത്ത കരിന്തളം കാട്ടിൽ ചന്ദ്രനുവേണ്ടി അരിച്ചു പെറുക്കുമ്പോഴായിരുന്നു ഇത്.പ്രമാദമായ ബാങ്ക് കവ൪ച്ചാ കേസുകളിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന മുൻ പൊലിസ് സൂപ്രണ്ട് പി. ഹബീബ് റഹ്മാനും ചെമ്മനാട് സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.