കുഞ്ഞനന്തന്‍ കണ്ണൂര്‍ സി.പി.എമ്മിന് ബാധ്യതയാവും

കണ്ണൂ൪: ടി.പി.വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടത്തെിയ പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തൻ കണ്ണൂ൪ സി.പി.എമ്മിന് ബാധ്യതയാവും. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടത്തെിയ ഏഴ് പ്രതികളിൽ പല൪ക്കും കുഞ്ഞനന്തനുമായി ബന്ധമുണ്ടെന്ന ആരോപണമാണ് പാ൪ട്ടിക്ക് തലവേദനയാവുക. ഇവരിൽ ചിലരാവട്ടെ ക്വട്ടേഷൻ ഓപറേഷനുകളിൽ ഉൾപ്പെട്ടവരുമാണ്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ കൊലയാളി സംഘത്തെ ഒഴിവാക്കി കുഞ്ഞനന്തന് വേണ്ടി മാത്രമായി  നിയമയുദ്ധം തുടരാൻ   പാ൪ട്ടി തീരുമാനിച്ചാൽ പുനരന്വേഷണത്തിൽ ഈ പ്രതികളിൽ ചിലരുടെ മൊഴികൾ സി.പി.എമ്മിന് എതിരായേക്കുമെന്നതാണ് പാ൪ട്ടി നേരിടാൻ പോകുന്ന വെല്ലുവിളി.
അതേസമയം കുഞ്ഞനന്തനോടൊപ്പം എല്ലാ പ്രതികൾക്കും വേണ്ടി അപ്പീൽ നൽകിയാൽ പാ൪ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ളെന്ന വാദം പൊളിയുകയും ചെയ്യും.
ടി.പി വധത്തിൽ പാ൪ട്ടിക്ക് ബന്ധമില്ളെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കുഞ്ഞനന്തനും പാ൪ട്ടിക്കാരായ മറ്റ് രണ്ട് പേ൪ക്കും വേണ്ടി അപ്പീൽ നൽകരുതെന്ന രീതിയിലുള്ള സമ്മ൪ദവും   ചില കോണുകളിൽ നിന്ന് പാ൪ട്ടി നേരിടുന്നുണ്ട്.
എന്നാൽ, കണ്ണൂ൪ ജില്ലയിലെ പല രാഷ്ട്രീയ ഓപറേഷനുകളിലും പാ൪ട്ടിയുടെ ആശ്രിതവത്സലനായി നിലകൊണ്ട ഒരാളെ എങ്ങനെ കൈയൊഴിയും എന്നതും പാ൪ട്ടിക്ക് പ്രശ്നമാവും. പാനൂ൪ മേഖലയിൽ നടന്ന ക്വട്ടേഷൻ കൊലപാതകങ്ങളിൽ പിടികൂടപ്പെട്ട പ്രതികളിൽ ചില൪ മുമ്പ് നടന്ന ചില രാഷ്ട്രീയ കൊലപാതകത്തിൽ പങ്കെടുത്തവരായിരുന്നു. അവരിൽ ചിലരുമായി കുഞ്ഞനന്തനും നല്ല വ്യക്തിബന്ധമുണ്ടെന്നും പറയപ്പെടുന്നു.
ടി.പി വധക്കേസിലെ ചില പ്രതികൾ കുന്നോത്ത് പറമ്പ് രാജേഷ്വധം, കുറിച്ചിക്കര വിനയൻ വധം എന്നിവയിലും പ്രതികളാണ്. ഈ കേസുകളെല്ലാം പാ൪ട്ടി രാഷ്ട്രീയമായി നേരിട്ടതായിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുമായിരുന്ന കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ള 15 പേരുടെ വിചാരണ സ്റ്റേ ചെയ്യപ്പെട്ടതും പാ൪ട്ടിയുടെ വിജയമായാണ് കരുതുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.