കോഴിക്കോട്: അടുക്കളയുടെ ഇരുണ്ട ചുവ൪, അലസമായ കിടപ്പുമുറി, മുഷിഞ്ഞ വസ്ത്രങ്ങൾ താങ്ങി അയൽ, അനാവശ്യസാധനങ്ങളുടെ സംഭരണിയായ ഇടനാഴികൾ, വീടിൻെറ ശ്വാസവും രുചിയും ബഹളവും സംഗീതവുമെല്ലാം പുറത്തുവിടുന്ന ചിമ്മിനി. അകലങ്ങളേക്കാൾ അടുപ്പത്തിൻെറ ദൃശ്യങ്ങൾ പക൪ത്തി കെ.എ. അജിത്തിൻെറ പെയിൻറിങ് വേറിട്ട അനുഭവം പകരുന്നു. കോഴിക്കോട് മാനാഞ്ചിറ ടവറിലെ മീഡിയ സ്റ്റഡി സെൻററിലാണ് മ്യൂസിക്കൽ ചിമ്മിനി പെയിൻറിങ് പ്രദ൪ശനം നടക്കുന്നത്.
നിറങ്ങളുടെ ബാഹുല്യത്തിനും ശബളിമക്കും പകരം കറുപ്പ്, വെളുപ്പുകളുടെ സൗന്ദര്യമാണ് ദൃശ്യങ്ങളുടെ സംഗീതമാകുന്നത്. കാര്യങ്ങൾ മൂ൪ച്ചയിൽ പറയണമെങ്കിൽ കറുപ്പാണ് നല്ലതെന്ന് ചിത്രകാരൻ പറയുന്നു.
വീടിൻെറ ചുവരുകൾ, മേൽക്കൂരകൾ, മുറിയിലെ വസ്തുക്കൾ, ആഷ് ട്രേ, കിടക്ക, തലയിണ, ചൂല്, ഉണക്കാനിട്ട വസ്ത്രങ്ങൾ എല്ലാം കാൻവാസിൽ കൃത്യതയോടെ പടരുന്നു. ഏറ്റവും അടുത്തുള്ളതിനെയാണ് നാം വിസ്മരിച്ചു കളയുന്നതെന്ന് ചിത്രകാരൻ.
പരിചയപ്പെട്ട അബ്ദുല്ലയെന്ന നാട്ടിൻപുറത്തുകാരൻെറ ലോകം അയാളുടെ വാക്കുകളിലൂടെയെന്നോളം ചിത്രങ്ങളിൽ വരുന്നുണ്ട്. അൺടൈറ്റിൽഡ് റൂം സ്വകാര്യ ജീവിതത്തിൻെറ അസന്ദിഗ്ധതകൾ പറയുന്നു.
വില്ലോ ചാ൪ക്കോൾകൊണ്ട് കാൻവാസിൽ വരച്ചതാണ് ചിത്രങ്ങളെല്ലാം. നിറങ്ങളുടെ ഭാഷയെന്നതിനേക്കാൾ കാഴ്ചയുടെയും സംഭാഷണത്തിൻെറയും ഭാഷയിലാണ് ചിത്രങ്ങൾ പിറക്കുന്നത്. പല സമയത്തായി വരച്ച 12 ചിത്രങ്ങളാണ് പ്രദ൪ശനത്തിലുള്ളത്. 2013 ലെ സംസ്ഥാന ലളിതകലാ അക്കാദമി അവാ൪ഡ് അടക്കം അവാ൪ഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്.
എറണാകുളം സ്വദേശിയായ അജിത്തിൻെറ ചിത്രങ്ങൾ വിദേശത്തടക്കം 15ഓളം മേളയിൽ പ്രദ൪ശിപ്പിച്ചിട്ടുണ്ട്. പ്രദ൪ശനം 30 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.