ഒഴിഞ്ഞ മന്ത്രി ചത്തകാളയെപ്പോലെ -ഗണേഷ്

കൊച്ചി: ഒഴിഞ്ഞ മന്ത്രി ചത്തകാളയെപ്പോലെയെന്ന് കെ.ബി. ഗണേഷ്കുമാ൪. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരത്തിൻെറ ശിലാസ്ഥാപന ചടങ്ങിലാണ് ഗണേഷിൻെറ വിലാപം.
പല സ്ഥലത്തും അവഗണിക്കപ്പെടുകയാണ്. പക്ഷേ, ഗണേഷ് എങ്ങനെയും ജീവിക്കും. അഭിനയം അടക്കം പലപല മേഖലകളും അറിയാം. തൻെറ വലംകൈയും ഇടംകൈയുമായ ചിലരെപ്പറ്റി സ്വാഗതപ്രസംഗകൻ പറഞ്ഞിരുന്നു. മന്ത്രി പദവി ഒഴിഞ്ഞതിൽ പിന്നെ ഈ കൈകളിൽ ഒരാളെ കണ്ടിട്ടുപോലുമില്ല. അതാണ് ഈ സ്ഥാനത്തിൻെറ ഗുണം. തുട൪ന്ന് സംസാരിച്ച ആര്യാടൻ മുഹമ്മദ് ഗണേഷിനെ ആശ്വസിപ്പിച്ചു. മുൻമന്ത്രി അത്ര മോശം പേരല്ളെന്നായിരുന്നു അദ്ദേഹത്തിൻെറ സാന്ത്വനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.