2014 കര്‍മവര്‍ഷം -ഒബാമ

വാഷിങ്ടൺ: അമേരിക്കയിൽ പോയ വ൪ഷമുണ്ടായ പ്രവ൪ത്തനസ്തംഭനങ്ങൾ ആവ൪ത്തിക്കില്ളെന്ന സൂചനയോടെ പ്രസിഡൻറ് ബറാക് ഒബാമ 2014നെ ക൪മവ൪ഷമായി പ്രഖ്യാപിച്ചു. പേനയും ഫോണും ഉപയോഗിച്ച് താൻ തൻെറ ഭരണ നി൪വഹണാധികാരം പൂ൪ണമായി വിനിയോഗിക്കുമെന്നും സാമ്പത്തിക നവീകരണങ്ങൾക്ക് ജനപ്രതിനിധി സഭ വഴി അംഗീകാരം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റ൪മാരുമായുള്ള കൂടിക്കാഴ്ചയിലും വൈറ്റ്ഹൗസിൽ നടത്തിയ ചടങ്ങിലുമാണ് 2014നെ അനുസ്യൂത ക൪മങ്ങളുടെ വ൪ഷമായി താൻ പരിഗണിക്കുന്നതെന്ന് ഒബാമ വിശദീകരിച്ചത്.                                         

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.