ഗുല്ലനെതിരെ വിമര്‍ശവുമായി ഉര്‍ദുഗാന്‍

അങ്കാറ: പ്രമുഖ പണ്ഡിതനും ഗുല്ലൻ പ്രസ്ഥാനത്തിൻെറ സ്ഥാപകനുമായ ഫതഹുല്ല ഗുല്ലനെതിരെ കടുത്ത വിമ൪ശവുമായി തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ. ഗുല്ലൻ പ്രസ്ഥാനക്കാ൪ ജുഡീഷ്യറി, പൊലീസ് എന്നീ വിഭാഗങ്ങളിൽ സ്വാധീനം ചെലുത്തി രാജ്യത്ത് ഭീതി വിതക്കുകയാണെന്ന് ഉ൪ദുഗാൻ കുറ്റപ്പെടുത്തി. തു൪ക്കി ഭീകരതക്ക് ഒത്താശ നൽകുന്ന രാഷ്ട്രമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഗുല്ലനിസ്റ്റുകൾ ശ്രമിക്കുന്നതെന്നും അങ്കാറയിൽ തു൪ക്കി അംബാസഡ൪മാരുടെ യോഗത്തിൽ അദ്ദേഹം ആരോപിച്ചു.
അഴിമതി ആരോപണങ്ങൾ രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി മൂ൪ച്ഛിപ്പിക്കുന്നതിന് ഗുല്ലനിസ്റ്റുകൾ കരുക്കൾ നീക്കിയതായി ആരോപണമുയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.