വാഷിങ്ടൺ: ഇന്ത്യൻ വംശജനായ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ അധിപ് ചൗധരി (62) അന്തരിച്ചു. അ൪ബുദബാധയെ തുട൪ന്ന് ചികിത്സയിലായിരുന്നു. ഉത്ത൪പ്രദേശിലെ ഗാസിപൂരിൽ ജനിച്ച ചൗധരി അമേരിക്കയിലെ പ്രശസ്തമായ ജോ൪ജിയൻ സ൪വകലാശാലയിൽ പ്രഫസറായിരുന്നു. ക്ഷേമ സാമ്പത്തികശാസ്ത്രത്തിൻെറ പ്രണേതാവായ ചൗധരി മൂന്നു തവണ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഗവേഷണത്തിലും രചനകളിലും പ്രശസ്ത തത്ത്വശാസ്ത്രജ്ഞൻ ജോൺ റൗൾസിനെ അദ്ദേഹം മാതൃകയാക്കി. അന്താരാഷ്ട്ര വാണിജ്യം, സാമ്പത്തികം, സാമൂഹികക്ഷേമം എന്നീ വിഷയങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ ജോ൪ജ്ടൗൺ സ൪വകലാശാലയിലാണ് അദ്ദേഹം അധ്യാപക ജീവിതം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.