താമരശ്ശേരി: ഉത്സവാന്തരീക്ഷത്തിൽ താമരശ്ശേരി താലൂക്കിൻെറ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നി൪വഹിച്ചു.
ശാരീരികാസ്വാസ്ഥ്യംമൂലം വിശ്രമിക്കുന്ന മുഖ്യമന്ത്രി പുതിയ താലൂക്ക് സുതാര്യതയോടെയുള്ള ഭരണനി൪വഹണത്തിന് ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. ച
ടങ്ങിൽ വി.എം. ഉമ്മ൪ മാസ്റ്റ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഡോ. എം.കെ. മുനീ൪ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം.കെ. രാഘവൻ എം.പി, എം.ഐ. ഷാനവാസ് എം.പി, സി. മോയിൻകുട്ടി എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ലാ കലക്ട൪ സി.എ. ലത, മുൻ മന്ത്രി പി. സിറിയക് ജോൺ, മുൻ എം.എൽ.എ കെ. മൂസക്കുട്ടി, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കാരാട്ട് റസാഖ്, എ.ഡി.എം ആറുമുഖൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ താര അബ്ദുറഹ്മാൻ ഹാജി, ആയിഷക്കുട്ടി സുൽത്താൻ, ആൻറണി നീ൪വേലി, ഏലിയാമ്മ ജോ൪ജ്, കെ.എം. കോമളവല്ലി, റസിയ ഇബ്രാഹീം, യു.പി. നഫീസ, പി.സി. മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ജമീല ഉസ്മാൻ, ബ്ളോക് പഞ്ചായത്തംഗം കെ.സി. മാമു മാസ്റ്റ൪, കെ.വി. മുഹമ്മദ്, അഡ്വ. ജോസഫ് മാത്യു, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റ൪, പി.എസ്. മുഹമ്മദലി, ജോസ് ടൈറ്റസ്, ഗിരീഷ് തേവള്ളി തുടങ്ങിയവ൪ സംസാരിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് അരവിന്ദൻ സ്വാഗതവും തഹസിൽദാ൪ കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന പ്രൗഢഗംഭീര ഘോഷയാത്രയിൽ നൂറുകണക്കിന് പേ൪ പങ്കെടുത്തു.
സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, ജെ.ആ൪.സി, കുടുംബശ്രീ പ്രവ൪ത്തക൪, വിവിധ സാംസ്കാരിക നായക൪ എന്നിവ൪ പങ്കെടുത്ത ഘോഷയാത്രക്ക് ബാൻഡ് വാദ്യങ്ങളും ടാബ്ളോകളും കൊഴുപ്പേകി.
ഘോഷയാത്രക്ക് എം.കെ. രാഘവൻ എം.പി, വി.എം. ഉമ്മ൪ മാസ്റ്റ൪ എം.എൽ.എ, സി. മോയിൻകുട്ടി എം.എൽ.എ, എ. അരവിന്ദൻ, കെ. മൂസക്കുട്ടി, പി.സി. അഷ്റഫ്, നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.