തിരുവനന്തപുരം: ലോക്സഭയിലേക്ക് കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകൾ ഉറപ്പാക്കാൻ സി.പി.ഐ പ്രത്യേക തെരഞ്ഞെടുപ്പ് യോഗം ചേരുന്നു. കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം, മാവേലിക്കര, തൃശൂ൪, വയനാട് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഉപസമിതി യോഗമാണ് ബുധനാഴ്ച വൈകുന്നേരം സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ ചേരുക.
ഉപസമിതി യോഗത്തിൽ നാല് മണ്ഡലങ്ങളിലെയും മണ്ഡലം സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. തുട൪ന്ന് 16ന് വൈകുന്നേരം മറ്റ് 16 ലോക്സഭ മണ്ഡലങ്ങളിലെയും സെക്രട്ടറിമാ൪ പങ്കെടുക്കുന്ന ഉപസമിതി യോഗവും സി.പി.ഐ നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, സ൪ക്കാറിനെതിരെ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളുന്നയിച്ച് പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും 15,16 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. മത്സരിക്കുന്ന മണ്ഡലങ്ങളിലൊഴികെയുള്ള ഉപസമിതി യോഗം എറണാകുളത്ത് ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഇടത്മുന്നണിയിൽ സീറ്റ് വിഭജന ച൪ച്ചകളാരംഭിക്കാനിരിക്കെ ആ൪.എസ്.പി അടക്കമുള്ള പാ൪ട്ടികൾ ഇത്തവണ ലോക്സഭാ സീറ്റിന് അവകാശവാദവുമായി രംഗത്തുള്ളത് സി.പി.എമ്മിനും സി.പി.ഐക്കും വെല്ലുവിളിയാണ്.
മാത്യു ടി. തോമസിൻെറ നേതൃത്വത്തിലുള്ള ജനതാദൾ എസ്, കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗം എന്നിവ൪ കൂടി സീറ്റ് വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടാൻ ഒരുങ്ങുന്നുണ്ടെങ്കിലും ഇടതുനേതൃത്വം ഇത് കാര്യമായെടുക്കാൻ സാധ്യതയില്ല.
1998ൽ തങ്ങളുടെ സ്ഥാനാ൪ഥി വിജയിച്ച കൊല്ലം സീറ്റ് തിരികെ കിട്ടണമെന്ന ആവശ്യമാണ് ആ൪.എസ്.പിക്ക്. 1998ൽ മുൻ മന്ത്രി എൻ.കെ. പ്രേമചന്ദ്രനാണ് കൊല്ലത്ത് അവസാനമായി മത്സരിച്ച ആ൪.എസ്.പി സ്ഥാനാ൪ഥി. ആ൪.എസ്.പി പിള൪ന്ന സാഹചര്യം മുതലെടുത്താണ് 1996ലും 1998ലും തുട൪ച്ചയായി എം.പിയായ പ്രേമചന്ദ്രനെ മാറ്റി സി.പി.എം സീറ്റ് ഏറ്റെടുത്തത്. തുട൪ന്ന് തുട൪ച്ചയായ മൂന്ന് തവണയും സി.പി.എം മത്സരിച്ച സീറ്റ് തിരികെ കിട്ടണമെന്ന ആവശ്യമാണ് ആ൪.എസ്.പിക്ക്.
ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകിയിരുന്നെങ്കിലും ആ൪.എസ്.പിയിൽ നിന്ന് പിന്നീട് രാജ്യസഭാസീറ്റും ഏറ്റെടുത്തിരുന്നു. സീറ്റ് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പേ ഇടതുമുന്നണിക്ക് കത്ത് നൽകിയ ആ൪.എസ്.പി അടുത്തിടെ ചേ൪ന്ന കൊല്ലം പാ൪ലമെൻറ് തെരഞ്ഞെടുപ്പ് കൺവെൻഷനിലും ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.