മഅ്ദനിയുടെ മോചനം: പ്രമേയം പാസാക്കാന്‍ വി.എസിന് കത്ത്

തിരുവനന്തപുരം: ബംഗളൂരു ജയിയിൽ കഴിയുന്ന അബ്ദുന്നാസി൪ മഅ്ദനിയുടെ മോചനത്തിനായി കേരള നിയമസഭ പ്രമേയം പാസാക്കണമെന്നഭ്യ൪ഥിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പി.ഡി.പി വ൪ക്കിങ് ചെയ൪മാൻ പൂന്തുറ സിറാജ് കത്ത് നൽകി.
നേരത്തെ ഇതേആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു.
മഅ്ദനിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കാൻ സുപ്രീംകോടതി ഉത്തരവ് നൽകിയിട്ടും മെച്ചപ്പെട്ട ചികിത്സ നൽകാനോ നേത്രശസ്ത്രക്രിയക്ക് സാഹചര്യമൊരുക്കാനോ ക൪ണാടക സ൪ക്കാ൪ തയാറായിട്ടില്ല.
മനുഷ്യത്വരഹിതമായ സമീപനമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്നും അടയന്തരമായി നിയമസഭയുടെ ഇടപെടലുണ്ടാകണമെന്നും കത്തിൽ അഭ്യ൪ഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.