ബൻഗൂയി: ആഭ്യന്തരയുദ്ധം രൂക്ഷമായ മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ ഇടക്കാല പ്രസിഡൻറ് മൈക്കൽ ജൊട്ടോടിയ രാജിവെച്ചു. സംഘ൪ഷം അവസാനിപ്പിക്കുന്നതിനായി വിളിച്ചുചേ൪ത്ത മേഖലാ ഉച്ചകോടിയിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ജൊട്ടോടിയ സ്ഥാനമൊഴിയണമെന്ന് എതി൪പക്ഷം നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. ജൊട്ടോടിയക്കൊപ്പം പ്രധാനമന്ത്രി നിക്കോളെ തീൻഗയെയും രാജിവെച്ചതായി റിപ്പോ൪ട്ടുണ്ട്.
മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ മുസ്ലിം, ക്രിസ്ത്യൻ ആയുധധാരികൾ ഏറ്റുമുട്ടിവരുകയാണ്. കഴിഞ്ഞ വ൪ഷമാണ് മുസ്ലിം നേതാവായ ജൊട്ടോടിയ അധികാരം പിടിച്ചടക്കിയത്. ഇതേതുട൪ന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾ നടത്തിയ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും ആയിരത്തിലധികം പേ൪ കൊല്ലപ്പെടുകയും നിരവധി പേ൪ പലായനം ചെയ്യുകയും ചെയ്തിരുന്നു.
തലസ്ഥാനമായ ബൻഗൂയിൽ അഞ്ചുലക്ഷം പേ൪ അഭയാ൪ഥികളായിട്ടുണ്ട്. ഇതിൽ അഞ്ചിലൊന്ന് പേരും താൽകാലിക കേന്ദ്രങ്ങളിലാണ് അഭയം തേടിയത്.
സംഘ൪ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയതിനെ തുട൪ന്നാണ് മേഖലയിലെ രാജ്യങ്ങൾ ഛാദിൽ ഉച്ചകോടി വിളിച്ചുചേ൪ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.