ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വ൪ഷത്തെ ബജറ്റ് ലക്ഷ്യം കൈവരിക്കാൻ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപനക്ക് കൂടി കേന്ദ്രസ൪ക്കാ൪ ഒരുങ്ങുന്നു. ഈ മാസം ഇന്ത്യൻ ഓയിൽ കോ൪പറേഷൻെറയും എൻജിനീയേഴ്സ് ഇന്ത്യയുടെയും ഓഹരിവിൽപന നടക്കും.
നവരത്ന കമ്പനിയായ ഭെല്ലിൻെറ ഓഹരി വിൽപന അടുത്തമാസവും നടക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം വാ൪ത്താ ഏജൻസിയോട് പറഞ്ഞു.
നടപ്പ് സാമ്പത്തിക വ൪ഷം പൊതുമേഖല ഓഹരിവിൽപന വഴി 40,000 കോടി സമാഹരിക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഏഴ് കമ്പനികളുടെ ഓഹരി വിൽപന വഴി 3000 കോടി സമാഹരിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.