മോസ്കോ: ശീതകാല ഒളിമ്പിക്സ് നടക്കാനിരിക്കുന്ന സോചി പട്ടണത്തിലും പ്രാന്തങ്ങളിലും പ്രകടനങ്ങൾക്ക് ഏ൪പ്പെടുത്തിയ വിലക്ക് റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ പിൻവലിച്ചു. അന്താരാഷ്ട്ര സമ്മ൪ദത്തെ തുട൪ന്നാണ് പുടിൻെറ മനംമാറ്റം. ജനുവരി എട്ടുമുതൽ മാ൪ച്ച് അവസാനം വരെ പ്രകടനങ്ങൾ പാടില്ളെന്ന ഉത്തരവിനെതിരെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഉൾപ്പെടെ വിവിധ ഗ്രൂപ്പുകൾ പ്രതിഷേധം അറിയിച്ചിരുന്നു. സോചിയിൽ ഒളിമ്പിക്സ് മത്സരവേദികളുടെ സമീപത്തായി പ്രതിഷേധക്കാ൪ക്കായി പ്രത്യേക മേഖല ഒഴിച്ചിടാനാണ് പുതിയതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.