കണ്ണൂ൪: ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ സ്ഥലമിടപാടിൽ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടില്ളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ ഇ.പി. ജയരാജൻ വാ൪ത്താസമ്മളനത്തിൽ അറിയിച്ചു. പത്രങ്ങളിൽ പരസ്യം ചെയ്ത് പലരുമായി വിലപേശിയ ശേഷമാണ് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ കെട്ടിടവും 32 സെൻറ് സ്ഥലവും കോയമ്പത്തൂരിൽ ബിസിനസ് നടത്തുന്ന തിരുവല്ലക്കാരൻ ഡാനിഷ് ചാക്കോക്ക് വിറ്റത്.
സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോൾ ബ്രോക്ക൪മാ൪ ഉൾപ്പെടെ നിരവധിയാളുകൾ സമീപിച്ചു. നേരിട്ടുള്ള കച്ചവടത്തിന് മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുട൪ന്നാണ് തിരുവല്ല സ്വദേശിയും കോയമ്പത്തൂരിലെ ബിസിനസുകാരനുമായ ഡാനിഷ് ചാക്കോക്ക് മൂന്നരക്കോടി രൂപക്ക് സ്ഥലവും കെട്ടിടവും വിറ്റത്. വി.എം. രാധാകൃഷ്ണനെന്ന് പറയുന്നയാളുമായി ദേശാഭിമാനിക്കു വേണ്ടി ഒരു ഇടപാടും നടത്തിയിട്ടില്ല.ഡാനിഷ് ചാക്കോ ആ൪ക്കെങ്കിലും ഇത് മറിച്ചുവിറ്റുവെന്നറിവില്ല. അവരുടെ കമ്പനിയിൽ ഡയറക്ടറെ മാറ്റിയത് അവരുടെ കാര്യം. പഴയ കെട്ടിടവും സ്ഥലവും വിറ്റുകിട്ടിയ തുക പുതിയ സ്ഥലത്ത് കെട്ടിടം നി൪മിക്കാനാണ് ഉപയോഗിച്ചത്. ഈ തുകയും ദേശാഭിമാനിയുടെ മൂലധനവും കൊണ്ടാണ് തിരുവനന്തപുരം തമ്പാന്നൂരിൽ 60 സെൻറ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്. സെൻറിന് ഏഴുലക്ഷം രൂപയാണ് നൽകിയത്. സ്ഥലത്തിന് മാത്രം 4.20 കോടി രൂപ ചെലവായി. ഈ ഇടപാടും സുതാര്യമായിരുന്നു.
ഡാനിഷ് ചാക്കോയെ നാലുദിവസം മുമ്പ് ഏഷ്യാനെറ്റ് ലേഖകൻ ഫോണിൽ വിളിച്ച് ബ്ളാക് മെയിൽ ചെയ്തിരുന്നു. ഇതിനെതിരെ ചാക്കോ പത്രപ്രവ൪ത്തക യൂനിയനും ഏഷ്യാനെറ്റ് മാനേജ്മെൻറിനും പൊലീസിലും പരാതി നൽകുമെന്നറിയിച്ചിട്ടുണ്ട്. വാ൪ത്ത നൽകാതിരിക്കാൻ ലേഖകൻ പണം ചോദിച്ചെന്ന് ആരോടും പറഞ്ഞിട്ടില്ളെന്നും ജയരാജൻ പറഞ്ഞു.
കാപ്പിറ്റൽ സിറ്റി ഹോട്ടൽസ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിന്‍്റെ എം.ഡി വി.എം. രാധാകൃഷ്ണനായിരുന്നു. എന്നാൽ, ഭൂമി ഇടപാടു നടന്ന ഏതാനും ദിവസത്തേക്ക് ഇദ്ദേഹം എം.ഡി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു തന്‍്റെ തന്നെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനെ താൽകാലിക എം.ഡിയാക്കിയാണ് ഇടപാടു നടത്തിയതെന്നാണ് ആരോപണം. ദേശാഭിമാനി ജനറൽ മാനേജരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനാണു ഭൂമി വില്പന നടത്തിയതെന്നാണു രേഖകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.