ബാൻഗുയി: മുസ്ലിം-ക്രിസ്ത്യൻ സായുധസംഘങ്ങൾ തമ്മിൽ വീണ്ടും സംഘ൪ഷം പൊട്ടിപ്പുറപ്പെട്ട മധ്യ ആഫ്രിക്കൻ റിപ്പബ്ളിക് (സി.എ.ആ൪) തലസ്ഥാനമായ ബാൻഗുയിയിൽ നിന്ന് 40 മൃതദേഹങ്ങൾ കണ്ടെടുത്തതായി റെഡ്ക്രോസ് അറിയിച്ചു. മൂന്നാഴ്ചയോളമായി തുടരുന്ന സംഘ൪ഷത്തിൽ 1000ത്തോളം പേ൪ കൊല്ലപ്പെട്ടതായാണ് കണക്ക്. ബുധനാഴ്ചയുണ്ടായ സംഘ൪ഷത്തിൽ അഞ്ച് ഛിദിയൻ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലും സംഘ൪ഷമുണ്ടായ നഗരത്തിൽ ഫ്രഞ്ച് സേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംഘ൪ഷത്തത്തെുട൪ന്ന് ആയിരക്കണക്കിനുപേ൪ വീടുപേക്ഷിച്ച് ഫ്രഞ്ച്, ആഫ്രിക്കൻ സമാധാന സേന തമ്പടിച്ചിരിക്കുന്ന വിമാനത്താവളങ്ങളിൽ രക്ഷതേടിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് തുടരുന്ന കലാപങ്ങളിലും കൊലപാതകങ്ങളിലും അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. സംഘ൪ഷം തുട൪ന്നാൽ പരിഹാരശ്രമങ്ങൾ ഏറെ പ്രയാസം നിറഞ്ഞതായിത്തീരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പ്രസ്താവനയിൽ പറഞ്ഞു. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവൂവെന്നാണ് അമേരിക്ക കരുതുന്നത്.
2015 ഫെബ്രുവരിക്കകം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 20 മൃതദേഹങ്ങൾ ഒന്നിച്ചുകണ്ടെടുത്തുവെന്ന വാ൪ത്ത ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബാൻഗുയിയിൽ നിന്ന് 40 മൃതദേഹങ്ങൾ കണ്ടത്തെിയതിന് പുറമെ ഗുരുതരമായി പരിക്കേറ്റ് 30 പേ൪ക്ക് വൈദ്യസഹായം നൽകിയതായി റെഡ് ക്രോസ് വക്താവ് ഡേവിഡ് പിയറി മാ൪ക്വറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.