തായ് ലന്‍ഡില്‍ തെരഞ്ഞെടുപ്പ് തടയാന്‍ പ്രതിപക്ഷം

ബാങ്കോക്: തായ്ലൻഡിൽ ഫെബ്രുവരി രണ്ടിന് സ൪ക്കാ൪ പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുത്തുന്ന സമരപരിപാടികൾ ആരംഭിച്ചു. അധികാരമൊഴിയാതെ തെരഞ്ഞെടുപ്പു നടത്താമെന്ന് പ്രധാനമന്ത്രി യിങ്ഗ്ളക് ഷിനാവത്ര നിലപാടെടുത്തിരുന്നു. പ്രധാനമന്ത്രി രാജിവെക്കാതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ളെന്നാണ് പ്രതിപക്ഷ നിലപാട്.
ഇതത്തേുട൪ന്നാണ് തെരഞ്ഞെടുപ്പ് നടപടികൾ തടയാൻ  പ്രതിപക്ഷം തീരുമാനിച്ചത്. കഴിഞ്ഞദിവസം ബാങ്കോക് സ്പോ൪ട്സ് സ്റ്റേഡിയം വളഞ്ഞ പ്രക്ഷോഭക൪ പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാ൪ട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, പ്രതിപക്ഷ ഉപരോധത്തെ മറികടന്ന് സ്റ്റേഡിയത്തിൽ പ്രവേശിച്ചതായും പാ൪ട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂ൪ത്തിയാക്കിയതായും യിങ്ഗ്ളക്  ഷിനാവത്രയുടെ ഭരണപക്ഷ പാ൪ട്ടി പ്രതിനിധി പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന രാഷ്ട്രീയ പാ൪ട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ പൂ൪ത്തിയാക്കേണ്ട അവസാന തീയതി  ഈമാസം 27 ആണ്. 35 രാഷ്ട്രീയ പാ൪ട്ടികൾ ഇതുവരെ രജിസ്റ്റ൪ ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.