സ്മാര്‍ട്ട് ഫോണ്‍ കടത്തിയത് ജയില്‍ ജീവനക്കാരനെന്ന് മൊഴി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ ഉപയോഗിച്ച ആധുനിക സ്മാ൪ട്ട് ഫോൺ ജയിൽ ജീവനക്കാരൻ പുറത്തേക്ക് കടത്തിയതായി മൊഴി. ഇതിൻെറ അടിസ്ഥാനത്തിൽ ഡിസംബ൪ ആദ്യവാരം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജയിൽ ജീവനക്കാരുടെ ഫാമിലി ക്വാ൪ട്ടേഴ്സുകളിൽ സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറിൻെറ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ഒരു അസി. ജയില൪, രണ്ട് വാ൪ഡന്മാ൪ എന്നിവരുടെ ജില്ലാ ജയിലിനടുത്ത ക്വാ൪ട്ടേഴ്സുകളിലാണ് മിന്നൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഒന്നും കണ്ടത്തൊനായില്ല. ഇവരടക്കം ഏതാനും ജയിൽ ജീവനക്കാ൪ നിരീക്ഷണത്തിലാണെന്ന് കമീഷണ൪ പറഞ്ഞു.
ടി.പി കേസ് പ്രതികളുമായി ഉറ്റബന്ധമുണ്ടെന്ന് ആരോപണമുള്ള മുൻ സൂപ്രണ്ട് പി. ബാബുരാജിൻെറ സഹായികളായ ജയിൽ ജീവനക്കാരാണ് സംശയത്തിൻെറ നിഴലിലുള്ളതെന്നും പൊലീസ് പറഞ്ഞു. മുൻ സൂപ്രണ്ടിൻെറ അറിവോടെ ചില ജയിൽ ജീവനക്കാ൪ കൊടിസുനിക്കും സംഘത്തിനും ജയിലിൽ അഴിഞ്ഞാടാൻ അവസരമൊരുക്കിയതായി ഡിസംബ൪ ആദ്യവാരം വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് പൊലീസിൽ മൊഴിനൽകിയത്. സംശയിക്കപ്പെടുന്ന ഈ ഉദ്യോഗസ്ഥരെല്ലാം ഇപ്പോൾ മറ്റു ജയിലുകളിലാണ് ജോലിചെയ്യുന്നത്. ജയിലിലെ ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാ൪ട്ട്ഫോൺ പ്രതികളിൽനിന്ന് വാങ്ങി പുറത്തത്തെിച്ച ജീവനക്കാരനെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ജില്ലാ ജയിലിൽനിന്ന് ഇതുവരെ കണ്ടെടുത്ത 10 മൊബൈൽ ഫോണുകളിൽ എം.ടി.എസ് കമ്പനിയുടേത് ഒഴികെയുള്ള ഒമ്പതെണ്ണവും ടി.പി കേസിലെ മുഖ്യപ്രതികൾ കഴിഞ്ഞ ഒരുവ൪ഷത്തിനകം ഉപയോഗിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. മുഹമ്മദ് ഷാഫി, കി൪മാണി മനോജ്, കൊടിസുനി, ഷനോജ് എന്നിവ൪ ഉപയോഗിച്ചതായി പറയുന്ന സിം കാ൪ഡുകൾ ഈ ഒമ്പത് ഫോണുകളിലും മാറിമാറി ഉപയോഗിച്ചതായാണ് സൈബ൪ സെൽ പരിശോധനയിൽ സ്ഥിരീകരിച്ചത്. എം.ടി.എസ് ഫോൺ ജയിലിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ഒമ്പത് ഫോണുകളും കഴിഞ്ഞ ഒരുവ൪ഷം ജില്ലാ ജയിൽ പരിധിയിലെ ടവറിനു കീഴിലാണ് പ്രവ൪ത്തിച്ചതെന്നും പൊലീസ് കണ്ടത്തെി.
ഫേസ്ബുക്കിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത ഉപകരണത്തിൻെറ ഐ.പി വിലാസം ലഭ്യമാക്കുന്നതിന് പൊലീസ് തിങ്കളാഴ്ച എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഹരജിനൽകും. ഐ.പി വിലാസം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കാലിഫോ൪ണിയയിലെ ഫേസ്ബുക് ഇൻക് കമ്പനിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. ബന്ധപ്പെട്ട കോടതി മുഖേന കാലിഫോ൪ണിയ കോടതിയിൽ അപേക്ഷ എത്തിയാൽ മാത്രമേ ഐ.പി വിലാസം നൽകാനാവൂവെന്ന് ഫേസ്ബുക് ഇൻക് കമ്പനി കഴിഞ്ഞദിവസം സിറ്റി പൊലീസിനെ അറിയിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതി തേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.