തമിഴ് പ്രശ്നം: വിദേശ പരിഹാരം വേണ്ടെന്ന് രാജപക്സ

കൊളംബോ: ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രസിഡൻറ് രാജപക്സ തമിഴ് രാഷ്ട്രീയ പാ൪ട്ടി നേതാക്കളെ ച൪ച്ചക്ക് ക്ഷണിച്ചു. ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നങ്ങൾക്ക് വിദേശത്തുനിന്നല്ല പരിഹാരമുണ്ടാകേണ്ടതെന്നും അത് നാട്ടിൽ തന്നെയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് യോജിച്ചുള്ള പ്രവ൪ത്തനമാണ് ആവശ്യമെന്നും രാജപക്സ പറഞ്ഞു.
 ച൪ച്ചകൾക്ക് വടക്കൻ  പ്രവിശ്യാ മുഖ്യമന്ത്രി ടി. വി. വിഘ്നേശ്വരൻ, തമിഴ് നാഷനൽ അലയൻസ് (ടി.എൻ.എ) നേതാവ് ആ൪. സമ്പന്തൻ തുടങ്ങിയവരെ ച൪ച്ചക്ക് ക്ഷണിച്ചതായി രാജപക്സ ശ്രീലങ്കൻ പാ൪ലമെൻറിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.