പത്തടിപ്പാലം ഭൂമി ഇടപാട്: അപ്പീല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് ആരോപണവിധേയനായ കളമശേരി പത്തടിപ്പാലം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന അപ്പീൽ ഹരജിയിൽ വാദം പൂ൪ത്തിയായി. ഭൂമി തട്ടിപ്പുകേസ് അന്വേഷിക്കാൻ  റവന്യൂ സെക്രട്ടറിക്ക് നി൪ദേശം നൽകിയ ഹൈകോടതി ഉത്തരവിനെതിരെ ഇടപ്പള്ളി സ്വദേശി കെ.എച്ച്. അബ്ദുൽ മജീദ്, കെ.എച്ച്. മുഹമ്മദാലി, നൂ൪ജഹാൻ തുടങ്ങിയവ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് എം. എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.
പത്തടിപ്പാലം ഭൂമി സ൪ക്കാറിൻേറതാണെങ്കിലും ഇതുസംബന്ധിച്ച് കോടതി ഇടപെടലുകളുള്ളതിനാൽ തുട൪നടപടി എടുക്കാനായിട്ടില്ളെന്ന് സ൪ക്കാ൪ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്ഥലത്തിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച് സ൪ക്കാറിൻെറ നിലപാടെന്തെന്ന് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമീഷണ൪ക്കെതിരെയും നടപടി ആവശ്യമാണെന്ന് കരുതുന്നതായി കോടതി ബുധനാഴ്ചയും വാദത്തിനിടെ വാക്കാൽ അഭിപ്രായപ്പെട്ടു. നടപടിക്ക് വിധേയരായത് ചെറിയ പരൽ മീനുകൾ മാത്രമാണെന്ന ആരോപണത്തിൽ കഴമ്പുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഭൂമി തട്ടിച്ചെന്ന പരാതി സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണ൪ അന്വേഷണ റിപ്പോ൪ട്ട് നൽകുകയും വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സിവിൽ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സി.ബി.ഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകാൻ അവകാശമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനാൽ,  റവന്യൂ സെക്രട്ടറിയോട് അന്വേഷിക്കാൻ നി൪ദേശിച്ച സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഉത്തരവിൻെറ അടിസ്ഥാനത്തിൽ റവന്യൂ സെക്രട്ടറി റിപ്പോ൪ട്ട് സമ൪പ്പിച്ച സാഹചര്യത്തിൽ അപ്പീലിന് പ്രസക്തിയില്ളെന്ന വാദവും കേസ് പരിഗണിച്ചപ്പോൾ ഉയ൪ന്നു. എന്നാൽ, വാദം നടത്താനുള്ളതിനാൽ 13 ദിവസത്തെ കാലതാമസം അനുവദിച്ച് കോടതി ഉത്തരവിട്ടു. തുട൪ന്നാണ് വാദം പൂ൪ത്തിയാക്കിയത്. വിധി വ്യാഴാഴ്ചയുണ്ടായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.