മുഖ്യമന്ത്രിയെ കല്ളെറിഞ്ഞ കേസില്‍ പ്രധാന പ്രതിയുടെ ജാമ്യ ഹരജി തള്ളി

കൊച്ചി: കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ കല്ളെറിഞ്ഞ കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്നയാൾക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. അതേസമയം, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിൽ പ്രതികളായ രണ്ടുപേ൪ക്ക് ഉപാധികളോടെ മുൻകൂ൪ ജാമ്യം അനുവദിച്ചു. 99ാം പ്രതി രജീഷിൻെറ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് തോമസ് പി. ജോസഫ്  തള്ളിയത്. നാലും ഒമ്പതും പ്രതികളായ തലശേരി നഗരസഭ അംഗം സി.ഒ.ടി. നസീ൪, സനീഷ് എന്നിവ൪ക്ക് മുൻകൂ൪ ജാമ്യം അനുവദിച്ചു.
ഗൂഢാലോചനയിലും കല്ളെറിഞ്ഞതിലും നേരിട്ട് ഉൾപ്പെട്ട വ്യക്തിയായതിനാൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ളെന്ന സ൪ക്കാ൪ വാദം അംഗീകരിച്ചാണ് രജീഷിൻെറ ജാമ്യഹരജി തള്ളിയത്. നവംബ൪ 24ന് അറസ്റ്റിലായ പ്രതി ചെയ്ത കുറ്റം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരൻ പ്രധാന പ്രതികളായ 19 പേരിൽ ഉൾപ്പെടുന്നതാണെന്നും അന്വേഷണം പൂ൪ത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും സീനിയ൪ ഗവ.പ്ളീഡ൪ സി. റഷീദ് കോടതിയെ അറിയിച്ചു. കണ്ണൂ൪ ടൗൺ പൊലീസ് മുമ്പാകെ 18ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണ് മറ്റുരണ്ടുപേ൪ക്ക് മുൻകൂ൪ ജാമ്യം അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തെയും വീഡിയോ ദൃശ്യങ്ങൾ കണ്ടുവെങ്കിലും ഈഘട്ടത്തിൽ അഭിപ്രായം പറയുന്നില്ളെന്നും ഇക്കാര്യം വിചാരണക്കോടതി പരിശോധിക്കട്ടെയെന്നും ഹൈകോടതി വ്യക്തമാക്കി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.