ചക്കിട്ടപാറ: അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, കാരൂ൪, മാവൂ൪ വില്ളേജുകളിൽ ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസ് ഡി.ഐ.ജി എച്ച്. വെങ്കിടേഷിൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. വ്യവസായ വകുപ്പ് നൽകിയ ശിപാ൪ശ അംഗീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസമാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2009 മുതൽ സി.ബി.ഐയിൽ പൊലീസ് സൂപ്രണ്ടായിരുന്ന എച്ച്. വെങ്കിടേഷ് അടുത്തിടെയാണ് സംസ്ഥാന വിജിലൻസിൽ ഡി.ഐ.ജിയായി ചുമതലയേറ്റത്. വനം പരിസ്ഥിതി വകുപ്പുകളുടെ അനുമതിയില്ലാതെ സംരക്ഷിത വനഭൂമിയിൽ ഖനനാനുമതി നൽകിയതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കുക. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് സ൪ക്കാ൪ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണത്തിനുള്ള ശിപാ൪ശ വ്യവസായ വകുപ്പ് ഈമാസം അഞ്ചിനാണ് സ൪ക്കാറിന് സമ൪പ്പിച്ചത്.
ഖനനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെതിരെ ഉയ൪ന്ന ആരോപണങ്ങളാണ് വിവാദത്തിന് പിന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.