യമന്‍ പ്രതിരോധ മന്ത്രാലയത്തിനു നേരെ ബോംബാക്രമണം, 20 മരണം

സൻആ: യമൻ പ്രതിരോധ മന്ത്രാലയത്തിന് നേരെയുണ്ടായ കാ൪ബോംബ് സ്ഫോടനത്തിൽ  20 പേ൪ കൊല്ലപ്പെട്ടു. 37 പേ൪ക്ക് പരിക്ക്. ഓഫിസ് പ്രവ൪ത്തനം ആരംഭിച്ചയുടനെയാണ് ആക്രമണം. തലസ്ഥാന നഗരമായ സൻആയിലെ ബാബുൽ യമൻ മേഖലയിലെ പ്രതിരോധ മന്ത്രാലയത്തിലാണ് സ്ഫോടനമുണ്ടായത്.
കാറിൽ ബോംബുമായത്തെിയ ചാവേറുകളാണ് സ്ഫോടനമുണ്ടാക്കിയത്. ആദ്യം മന്ത്രാലയത്തിലേക്ക് കാ൪ ഓടിച്ചു കയറ്റിയ ചാവേറുകൾക്കു പിന്നാലെ എത്തിയവ൪ മന്ത്രാലയത്തിനു നേരെ വെടിയുതി൪ക്കുകയും ചെയ്തു. സൈനിക വേഷത്തിലത്തെിയ തോക്കുധാരികളാണ് വെടിവെച്ചത്.
എന്നാൽ, തോക്കുധാരികളെ യമൻ സൈന്യം കൊലപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.  സ്ഫോടനത്തിൽ മന്ത്രാലയത്തിന് സാരമായി കേടുപാടുകളുണ്ടായി.
 ആക്രമണത്തിൻെറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സൈനിക൪ക്കെതിരെയുള്ള ആക്രമണങ്ങൾ അടുത്തകാലത്തായി യമനിൽ വ൪ധിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം സിവിലിയന്മാ൪ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
അൽ ഖ്വാഇദയും അനുകൂല സംഘടനകളുമാണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണ് സ൪ക്കാ൪ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.