തിരുവനന്തപുരം:ചക്കിട്ടപാറയിലെ ഇരുമ്പയി൪ ഖനന വിവാദം അന്വേഷിക്കാൻ ഇന്ന് ഉത്തരവിടും. മുഖ്യമന്ത്രി ദൽഹിയിലായതിനാൽ ചൊവ്വാഴ്ച ഇതു സംബന്ധിച്ച് കൂടിയാലോചനകൾ നടന്നില്ല.
ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തിയ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഖനന സ൪വേക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയൽ വീണ്ടും പരിശോധിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബുധനാഴ്ച കൂടിയാലോചിച്ച് അന്വേഷണ ഏജൻസിയെയും പരിഗണന വിഷയങ്ങളും തീരുമാനിക്കുമെന്നറിയുന്നു. ക൪ണാടകയിലെ സ്വകാര്യ കമ്പനിക്ക് ഖനന സ൪വേക്ക് നീട്ടിക്കൊടുത്ത അനുമതി കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് റദ്ദാക്കിയത്.
ഇതിനിടെ, ഖനനാനുമതി നൽകിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഖനനാനുമതി റദ്ദാക്കിയത് അദ്ദേഹം സ്വാഗതം ചെയ്തു. സംസ്ഥാനത്തിന് പുറത്തുള്ള കമ്പനിക്കാണ് അനുമതി നൽകിയത് എന്നതിനാൽ സംസ്ഥാനത്തിനകത്തെ ഏജൻസിക്ക് അന്വേഷണ പരിമിതിയുണ്ട്. ഖനനത്തിന് അനുമതി ലഭിച്ചതിലും ദുരൂഹതയുണ്ട്.അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.