ജനീവ: സിറിയൻ ഭരണകൂടം യുദ്ധക്കുറ്റങ്ങൾ ചെയ്തതായി യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോ൪ട്ട് ചെയ്തു. ഇതുസംബന്ധമായി വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സമിതി അധ്യക്ഷ നവി പിള്ള അറിയിച്ചു. സിറിയയിലെ ബശ്ശാ൪ അൽഅസദ് ഭരണകൂടം യുദ്ധക്കുറ്റങ്ങൾ ചെയ്തതായി വിവിധ ഗ്രൂപ്പുകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
സിറിയയിലെ ആഭ്യന്തര സംഘ൪ഷത്തിൽ ഇതിനകം 125835 പേ൪ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ 6627 പേ൪ കുട്ടികളാണ്. 454 പേ൪ വനിതകളും. തെളിവുകൾ സിറിയൻ സ൪ക്കാറിലേക്കും പ്രസിഡൻറ് ബശ്ശാ൪ അൽഅസദിലേക്കുമാണ് വിരൽചൂണ്ടുന്നതെന്നും നവി പിള്ള പറഞ്ഞു.
റിയൻ തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ചയുണ്ടായ ചാവേ൪ ബോംബ് സ്ഫോടനത്തിൽ നാലു പേ൪ കൊല്ലപ്പെട്ടു. 17 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക ഓഫിസ് ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് വിമതവിഭാഗത്തിൻെറ നിരീക്ഷണ വിഭാഗമായ സിറിയൻ ഒബ്സ൪വേറ്ററി അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾ ഉപയോഗിച്ചുവന്ന കെട്ടിടത്തിന് സ്ഫോടനത്തിൽ കേടുപാടുകൾ പറ്റിയതായി റോയിട്ടേഴ്സ് ലേഖകൻ റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ഡമസ്കസിലുണ്ടായ ചാവേ൪ ആക്രമണത്തിൽ 15 പേ൪ കൊല്ലപ്പെട്ടിരുന്നു. അതിനിടെ മാലൂല പട്ടണത്തിൽനിന്ന് 12 കന്യാസ്ത്രീകളെ പ്രക്ഷോഭകാരികൾ തട്ടിക്കൊണ്ടുപോയതായി ക്രൈസ്തവ സഭാ വൃത്തങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.