ഇന്ത്യയിലെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം ഉയരുന്നു

മുംബൈ: നിക്ഷേപക൪ക്കിടയിൽ പ്രതീക്ഷയുയ൪ത്തി ഇന്ത്യയിലെ ഓഹരി വിപണികളിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ഉയരുന്നു. നവംബറിൽ 8000 കോടി രൂപയോളമാണ് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം. ഇതോടെ 2013ൽ ഇതുവരെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 1750 കോടി ഡോളറായി (ഏകദേശം 97,050 കോടി രൂപ).
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകൾ പ്രകാരം നവംബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 55,806 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. 47,690 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു. ആകെ നിക്ഷേപം 8116 കോടി രൂപയാണ്. ഒക്ടോബറിൽ 15,700 കോടി രൂപയുടെയും സെപ്റ്റംബറിൽ 13,000 കോടി രൂപയുടെയും ഓഹരികൾ വാങ്ങിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.