കൈറോ: ഈജിപ്തിലെ കൈറോയിൽ തഹ്രീ൪ ചത്വരത്തിൽ മുൻ പ്രസിഡൻറ് മുഹമ്മദ് മു൪സിയെ അനുകൂലിച്ച് പ്രകടനം നടത്തിയവ൪ക്കുനേരെ പൊലീസ് കണ്ണീ൪വാതകം പ്രയോഗിച്ചു. പട്ടാള ഭരണകൂടം സ്ഥാനമൊഴിയുക എന്ന മുദ്രാവാക്യമുയ൪ത്തി നൂറുകണക്കിനാളുകളാണ് ചത്വരത്തിൽ ഒത്തുചേ൪ന്നത്.
സിവിലിയന്മാരെ അനുമതി കൂടാതെ പട്ടാളവിചാരണ നടത്താമെന്ന വകുപ്പിന് അനുകൂലമായി ഭരണഘടനാ നി൪മാണ പാനൽ വോട്ട് ചെയ്തിരുന്നു. പട്ടാളത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്നതിനെതിരെ രാജ്യത്തെ പൊതുപ്രവ൪ത്തകരും മനുഷ്യാവകാശ പ്രവ൪ത്തകരും ഉയ൪ത്തിയ പ്രതിഷേധം മറികടന്നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാ൪ തഹ്രീ൪ ചത്വരരത്തിലത്തെിയത്. കൂടാതെ പൊലീസിൻെറ ആക്രമണത്തിൽ എൻജിനീയറിങ് വിദ്യാ൪ഥി കൊല്ലപ്പെട്ട സംഭവത്തിൽ കൈറോ സ൪വകലാശാലയിൽ പ്രതിഷേധം ഉയ൪ന്നിരുന്നു. ഇതേതുട൪ന്ന് വിദ്യാ൪ഥികളടക്കമുള്ള പ്രതിഷേധക്കാരും ചത്വരത്തിൽ എത്തിയിരുന്നു. അലക്സാഡ്രിയയിലും പ്രകടനം നടന്നു.
സൈനിക പിന്തുണയോടെയുള്ള ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ഒരു വ൪ഷത്തിനുശേഷം ആദ്യമായാണ് പ്രക്ഷോഭക൪ക്ക് ചത്വരത്തിൽ പ്രവേശിക്കാനായത്. 2011ൽ ഹുസ്നി മുബാറകിനെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിൽ നി൪ണായക പങ്കു വഹിച്ച ഇടമായ തഹ്രീ൪ ചത്വരം നിലവിലെ പട്ടാള ഭരണത്തിനും ഭീഷണിയാവുമെന്നാണ് അധികൃതരുടെ ഭയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.