കൊച്ചി: ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമ്പളത്ത് 10 മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും മുങ്ങിപ്പോയി.
വൈകുന്നേരം ആറോടെ കുമ്പളം കായലിൽ മീൻ പിടിക്കാനിറങ്ങിയവരുടെ വള്ളവും വലയും എൻജിനുമാണ് മുങ്ങിപ്പോയത്.
കുമരോത്ത് ശിൽപ്രകാശ് വള്ളവും വലയും ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി. ഒരു മണിക്കൂറോളം നീണ്ട കനത്ത മഴ എറണാകുളം നഗരത്തിലെ മിക്ക റോഡുകളേയും വെള്ളത്തിൽ മുക്കി.
പുല്ളേപ്പടി, എം.ജി റോഡ്, കൃഷ്ണസ്വാമി റോഡ് എന്നിവിടങ്ങൾ വെള്ളക്കെട്ടിലായി.
ഇടിമിന്നലും ഇടിവെട്ടും മൂലം പലയിടങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും തകരാറിലായി. വൈദ്യുതി ബന്ധവും ചിലയിടങ്ങളിൽ നിലച്ചു. മരം വീണും മറ്റും പലയിടങ്ങളിലും വീടുകൾ പൂ൪ണമായും ഭാഗികമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.