കോഴിക്കോട്: മുൻ വ്യവസായ മന്ത്രി എളമരം കരീമിൻെറ ബന്ധു ടി.പി. നൗഷാദ് ഉൾപ്പെട്ട ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കരീമിൻെറ ഒരു പേഴ്സനൽ സ്റ്റാഫിൻെറയും ഡ്രൈവറുടെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് വിവരശേഖരണം തുടങ്ങി. നി൪ധന കുടുംബാംഗമായ പേഴ്സനൽ സ്റ്റാഫ് ഇടതുഭരണത്തിനു തൊട്ടുപിന്നാലെ സിനിമ നി൪മിച്ചതായും സൂപ്പ൪ സ്റ്റാറിനെ നായകനാക്കി മെഗാ സിനിമ നി൪മിക്കാനുള്ള തയാറെടുപ്പിലാണെന്നുമുള്ള വിവരത്തെ തുട൪ന്നാണ് നൗഷാദുമായി ബന്ധമുള്ള ഇദ്ദേഹത്തെക്കുറിച്ചും മേപ്പയൂ൪ സ്വദേശിയായ ഡ്രൈവറെക്കുറിച്ചും വിവരം ശേഖരിക്കുന്നത്. ഇരുവരുടെയും മുൻകാലങ്ങളിലെ സാമ്പത്തികനില, ഇപ്പോഴത്തെ ആസ്തി എന്നിവ സംബന്ധിച്ച സുപ്രധാന വിവരം ശേഖരിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വെളിപ്പെടുത്തി.
ജില്ലയിലെ ഒരു സി.പി.എം ഏരിയാ സെക്രട്ടറിയുടെ മകനാണ് എളമരം കരീമിൻെറ പി.എ ആയിരുന്നയാൾ. 2000 രൂപയിൽ കുറഞ്ഞ ശമ്പളത്തിൽ ഇദ്ദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ഓഫിസ് സെക്രട്ടറിയായി പ്രവ൪ത്തിച്ചിരുന്നു. എളമരം കരീം വ്യവസായ മന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹത്തിന് കുടുംബവീട് നി൪മിക്കാൻ ജില്ലയിലെ ക൪ഷകത്തൊഴിലാളി യൂനിയൻ പ്രവ൪ത്തക൪ പിരിവെടുത്തതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. നാട്ടുകാരിൽ ചിലരും പിരിവുമായി സഹകരിച്ചിരുന്നു. പാ൪ട്ടി ഓഫിസിൻെറ സെക്രട്ടറിയായിരിക്കെ മന്ത്രിയുടെ പി.എ ആയി നിയമനം ലഭിച്ച ഇദ്ദേഹം, മന്ത്രിസഭ അധികാരമൊഴിഞ്ഞശേഷം ലക്ഷങ്ങൾ മുടക്കി ‘ബ്രേക്കിങ് ന്യൂസ് ലൈവ്’ എന്ന പേരിൽ കാവ്യ മാധവനെ നായികയാക്കി സിനിമ നി൪മിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടത്തെൽ. കോഴിക്കോട്ട് നടന്ന സി.പി.എം പാ൪ട്ടി കോൺഗ്രസിന് സിഗ്നേച്ച൪ ഗാനം ഒരുക്കിയയാളായിരുന്നു സംവിധായകൻ.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ഡ്രൈവറായ ശേഷം, മന്ത്രി കരീമിൻെറ ഒൗദ്യോഗിക ഡ്രൈവറായി മാറിയയാൾ ഇപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇദ്ദേഹം ഒന്നിലധികം വീട് നി൪മിച്ചതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.
തട്ടിപ്പിനിരയായവരിൽ നാലുപേ൪ നൽകിയ പരാതിയിലാണ് നൗഷാദിനെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അന്വേഷണം പുനരാരംഭിച്ചത്. മുൻ മന്ത്രിയുമായും അദ്ദേഹത്തിൻെറ ഏതാനും പേഴ്സനൽ സ്റ്റാഫുമായും നൗഷാദിന് ഉറ്റബന്ധമുണ്ടെന്ന് പരാതിക്കാ൪ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.