തിരുവനന്തപുരം: ദേശീയപാത 45 മീറ്ററായി തന്നെ വികസിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം വഞ്ചനയാണെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രസ്താവിച്ചു. 30 മീറ്ററിൽ ദേശീയപാത എല്ലാ അന്താരാഷ്ട്ര നിലവാരത്തോടും നാലുവരിയാക്കാമെന്നിരിക്കെ 45 മീറ്ററിലാക്കുന്നത് ബി.ഒ.ടിക്കാരുടെ താൽപര്യം സംരക്ഷിക്കാനാണ്.
പാലിയേക്കരയിലെ ടോൾ പിരിവ് ഫ്രഞ്ച് കമ്പനിക്ക് വിട്ടുകൊടുത്തതും ടോൾ വൻതോതിൽ വ൪ധിപ്പിക്കുന്നതും ദേശീയപാതകൾ ബി.ഒ.ടിവത്കരിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തിൻെറ സൂചനകളാണ്.
ജനഹിതം മാനിച്ച് ദേശീയപാത 30 മീറ്ററിൽ ബി.ഒ.ടിരഹിതമായി വികസിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊള്ളണം. ദേശീയപാതക്കുവേണ്ടി അനാവശ്യമായി കുടിയിറക്കുന്നതിനെതിരെ ജനങ്ങൾ നടത്തുന്ന ചെറുത്തുനിൽപ്പിനെ പാ൪ട്ടി തുട൪ന്നും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.