സമയം നീട്ടണമെന്ന് കേരളം

തിരുവനന്തപുരം: പാചകവാതക സബ്ഡിഡി ആധാ൪ വഴി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകി. സിവിൽ സപൈ്ളസ് മന്ത്രി അനൂപ്് ജേക്കബാണ് ചൊവ്വാഴ്ച കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിക്ക് കത്ത് നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേന്ദ്ര മന്ത്രാലയത്തിന് കത്ത് കൈമാറും. അതേസമയം ആധാ൪ നി൪ബന്ധമാക്കേണ്ടതില്ളെന്ന് ചൊവ്വാഴ്ചയും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നവംബ൪ 30 വരെ അനുവദിച്ചിരുന്ന സമയപരിധി തീരുന്ന സാഹചര്യത്തിൽ സബ്സിഡി വിതരണത്തിനുള്ള നടപടി ക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എണക്കമ്പനികൾ. കേരളത്തിലെ സാഹചര്യം പരിഗണിച്ച് മാ൪ച്ച് 31 വരെ സമയം നീട്ടണമെന്നാണ് കേരളത്തിൻെറ ആവശ്യം. ജനുവരി വരെ സമയ പരിധി ഉയ൪ത്തണമെന്ന ആവശ്യമുന്നയിച്ച് നാല് മാസം മുമ്പ് കേരളം മറ്റൊരപേക്ഷയും നൽകിയിരുന്നു.
അതേസമയം 90 ശതമാനം ആളുകൾ ആധാ൪ കാ൪ഡിനായി അപേക്ഷ സമ൪പ്പിച്ചതായാണ് എണ്ണ ക്കമ്പനികളുടെ കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.