കുമരനെല്ലൂരിലെ രജിസ്ട്രാര്‍ ഓഫിസിന് പ്രായം 110; അധികൃതരുടെ അവഗണനക്കും

ആനക്കര: 1904ൽ തുടങ്ങിയ കുമരനെല്ലൂരിലെ സബ് രജിസ്ട്രാ൪ ഓഫിസിൻെറ അവഗണന തുടരുന്നു. ജില്ലയിൽ തന്നെ ഇത്രയേറെ കാലപ്പഴക്കമുളള ഓഫിസ് അപൂ൪വമാണ്. കപ്പൂ൪ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള മാ൪ക്കറ്റ് ഭൂമിയിൽ സബ് രജിസ്ട്രാ൪ ഓഫിസിന് പുതിയ കെട്ടിടം പണിയുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിൻെറ പ്ളാനും മറ്റും രേഖപ്പെടുത്തി വകുപ്പിന് കൈമാറി.
ഫണ്ടിൻെറ അഭാവമാണ് പുതിയ കെട്ടിട നി൪മാണത്തിന് തടസ്സമാവുന്നത്. രജിസ്ട്രേഷൻ വകുപ്പോ സ൪ക്കാറോ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുന്നില്ല. ജനപ്രതിനിധികളും വേണ്ടത്ര ഗൗനിക്കുന്നില്ളെന്നതാണ് അവഗണനയും പേറി വാടക കെട്ടിടത്തിൽ പ്രവ൪ത്തിക്കേണ്ടി വരുന്നത്.
ഓഫിസ് പ്രവ൪ത്തനം ആരംഭത്തിൽ തൃത്താല മേഖല പൂ൪ണമായും മലപ്പുറം ജില്ലയിലെ ചില ദേശങ്ങളും ഈ ഓഫിസിൻെറ പരിധിയിലായിരുന്നു.
കാലാന്തരത്തിൽ മറ്റുസ്ഥലങ്ങളിൽ ഓഫിസുകൾ തുറന്നതോടെ കുമരനെല്ലൂരിനെ പൂ൪ണമായും കൈയൊഴിഞ്ഞു. തുടക്കത്തിൽ തന്നെ വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തനം. പിന്നീട്, സ്ഥല ഉടമയുടെ ആവശ്യാ൪ഥം 1982ൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ, അവിടെ പ്രവ൪ത്തനം തുടങ്ങി ഏതാനും വ൪ഷം തികയും മുമ്പേ ഉടമ കോടതിയെ സമീപിച്ചു. പിന്നീട് മുറി ഒഴിഞ്ഞുകൊടുക്കാൻ കോടതി വിധിച്ചെങ്കിലും കെട്ടിടം ലഭിക്കാത്തതിനാൽ അവിടെ തന്നെ തുട൪ന്നു. കോടതി വിധി ലംഘിച്ചതോടെ നിലനിൽപ്പില്ലാതായി. അതോടെ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് കഴിഞ്ഞദിവസം മാറ്റി.
ഇതാകട്ടെ ഇടപാടുകാ൪ക്കും ജീവനക്കാ൪ക്കും ദുരിതമായി. റോഡിൽ നിന്നും രണ്ട് ഗോവണികയറി വേണം ഓഫിസിലത്തൊൻ. പ്രായമായവരും അസുഖബാധിതരും മറ്റും ഇടപാടിനത്തെുമ്പോൾ മുകളിലത്തൊൻ പ്രയാസപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.