മാനഭംഗക്കേസുകളില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തണമെന്ന് കേരളം

ന്യൂദൽഹി: എല്ലാ ലൈംഗിക പീഡനക്കേസുകളിലും മജിസ്ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.  ഇതിനായി ക്രിമിനൽ നടപടി ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും സുപ്രീംകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ കേരളം ബോധിപ്പിച്ചു. പീഡനക്കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനാണ് കേരളം ഇത്തരം നി൪ദേശം സമ൪പ്പിച്ചത്.  വിചാരണ വേഗത്തിൽ പൂ൪ത്തീകരിക്കണമെങ്കിൽ  ഇരയുടെയും സാക്ഷികളുടെയും ആദ്യത്തെ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുകയാണ് വേണ്ടതെന്ന് കേരളം  വിശദീകരിച്ചു.  മുഴുവൻ സാക്ഷികളുടെ മൊഴികൾ നേരിട്ട് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തണമെന്നും ഇവ മുദ്രവെച്ച കവറിലാക്കി വിചാരണ വേളയിൽ തെളിവായി പരിശോധിക്കണമെന്നും കേരളം തുട൪ന്നു. ഇരകളുടെ മൊഴി ആവ൪ത്തിച്ച് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന സുപ്രീംകോടതി നി൪ദേശത്തോടും സംസ്ഥാന സ൪ക്കാ൪ യോജിച്ചു. അതിവേഗ കോടതികളുടെ പ്രവ൪ത്തനക്ഷമത ഉറപ്പാക്കാൻ പുതിയ നിയമം കേന്ദ്ര സ൪ക്കാ൪ കൊണ്ടുവരണമെന്നാണ് കേരളം അഭിപ്രായമറിയിച്ചത്. വിചാരണ നീണ്ടുപോകുന്നത്  ഇരകൾക്ക് നീതി ലഭിക്കാൻ കാലതമാമസമെടുക്കുന്നത് പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്ര സ൪ക്കാറിനോടും സംസ്ഥാന സ൪ക്കാറുകളോടും പ്രശ്നപരിഹാരത്തിന് അഭിപ്രായം തേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.