ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: 25ന് രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബ൪ 25ന് രാജ്ഭവൻ മാ൪ച്ച് നടത്തുമെന്ന് പശ്ചിമ ഘട്ട സംരക്ഷണ ഐക്യദാ൪ഢ്യ സമിതി അറിയിച്ചു.
താമരശേരി ആക്രമണത്തിന് പിന്നിലെ ഗൂഢ ശക്തികളെ അറസ്റ്റ് ചെയ്യണം. നിയമവാഴ്ച ഉറപ്പാക്കാൻ ഗവ൪ണ൪ ഇടപെടണമെന്നും ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ൪ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നുണ പ്രചാരണത്തിന് നേതൃത്വം നൽകി. ക്വാറി-മണൽ-റിസോ൪ട്ട് കൈയേറ്റ മാഫിയകൾ മലയോര ക൪ഷകരെ മറയാക്കി ജനാധിപത്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. ഹൈകോടതിയിലെ കേസുകൾക്ക് വേണ്ട രേഖകൾ സൂക്ഷിച്ചിരുന്ന വനം ഓഫിസ് ചാമ്പലാക്കുന്നതിന് പൊലീസ് മൂകസാക്ഷിയായി നിന്നു. താമരശേരി കലാപത്തിൻെറ വസ്തുതകൾ ഗവ൪ണറെ അറിയിക്കാൻ കൂടി ലക്ഷ്യമിട്ടാണ് രാജ്ഭവൻ മാ൪ച്ചെന്നും അവ൪ പറഞ്ഞു.
നേതാക്കളായ എം.ജി. സന്തോഷ്കുമാ൪, ടി. പീറ്റ൪, കെ.എം. തോമസ്, ബിജു തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.