കേരളത്തിന് ഹോമിയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കും -മന്ത്രി

ന്യൂദൽഹി: പുതിയ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഹോമിയോപ്പതി അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ലഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആരോഗ്യ മന്ത്രാലയ അധികൃതരുമായി ച൪ച്ച നടത്തി.   ഇൻസ്റ്റിറ്റ്യൂട്ടിന് സംസ്ഥാന സ൪ക്കാ൪ സ്ഥലം നൽകും. അത്യാധുനിക സൗകര്യങ്ങളുള്ള ഹോമിയോ ആശുപത്രി, ഗവേഷണ സൗകര്യം എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് ലഭ്യമാക്കും. കോഴിക്കോട്, ആലപ്പുഴ സ൪ക്കാ൪ മെഡിക്കൽ കോളജുകളുടെ സമഗ്ര വികസനത്തിന് 250 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 50 കോടി രൂപ സ൪ക്കാ൪ മുതൽമുടക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.