തിരുവല്ല: ഓതറ കുന്നേകാട് നിവാസികളുടെ ആശ്രയമായിരുന്ന തീപ്പുകച്ചാലിലെ നീരൊഴുക്ക് നിലക്കുന്നു. തീപ്പുക മൂ൪ത്തികാവിനോട് ചേ൪ന്നുള്ള ചാലിൽ നിന്നാരംഭിച്ച് പമ്പയാറ്റിൽ പതിക്കുന്ന ഏതാണ്ട് ഒന്നര കി.മീറ്റ൪ നീളമുള്ള തീപ്പുകച്ചാലാണ് അധികൃതരുടെ അനാസ്ഥമൂലം നീരൊഴുക്ക് നിലച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
വേനൽക്കാലമാരംഭിക്കുന്നതോടെ കടുത്ത വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശവാസികൾക്ക് തീപ്പുകച്ചാലിലൂടെ ഒഴുകി വന്നിരുന്ന ജലം ഉപയോഗപ്രദമായിരുന്നു.
എന്നാൽ, കുറെകാലങ്ങളായി പഞ്ചായത്ത് അധികൃത൪ ചാലിലെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന മൺപുറ്റുകളും ചാലിലേക്കിറങ്ങി വള൪ന്നു നിൽക്കുന്ന കാട്ടുചെടികളും നീക്കുന്നതിന് തയാറാകുന്നില്ല. ഇതുകൂടാതെയാണ് ഈ ചാലിലേക്ക് മാലിന്യം തള്ളുന്നത്.
സമീപപ്രദേശത്തെ വീടുകളിൽനിന്നുള്ള പഴയതുണികൾ ഉൾപ്പെടെയുള്ള മാലിന്യമാണ് തോട്ടിലേക്ക് തള്ളുന്നത്. ചാലിൻെറ ഇരുവശത്തുമുള്ള മൺഭിത്തികൾ പലഭാഗത്തും ഇടിഞ്ഞുവീണ നിലയിലാണ്. ഇതുമൂലം നീരൊഴുക്ക് വളരെയേറെ തടസ്സപ്പെടുന്നുണ്ട്.
വേനൽക്കാലത്ത് പരിസരവാസികളായ നിരവധി ആൾക്കാ൪ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിച്ചുവരുന്ന ഈ ചാലിൻെറ ഇരുവശത്തും കരിങ്കൽ സംരക്ഷണഭിത്തി നി൪മിച്ച് ചാലിലെ നീരൊഴുക്ക് പൂ൪വസ്ഥിതിയിലാക്കാൻ അധികൃത൪ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.