വികസനരംഗത്തെ സമത്വം പ്രധാന വെല്ലുവിളി -ശരീഫ്

കൊളംബോ: വികസനം സന്തുലിതമായും സമത്വപൂ൪ണമായും എല്ലായിടത്തും എത്തിക്കുക എന്നതാണ് ലോക രാഷ്ട്രങ്ങൾ നേരിടുന്ന സുപ്രധാന വെല്ലുവിളിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അഭിപ്രായപ്പെട്ടു.
 എല്ലാവരുടെയും പങ്ക് ഉറപ്പുവരുത്തുന്ന സമഗ്രവും സുസ്ഥിരവുമായ വികസനം നടപ്പാക്കുന്നതിനുള്ള രൂപരേഖ തൻെറ ഭരണകൂടം ആവിഷ്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊളംബോയിൽ നടന്നുവരുന്ന കോമൺവെൽത്ത് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 ദാരിദ്ര്യം, ദു൪ബലമായ സമ്പദ്ഘടന, തീവ്രവാദം, പ്രകൃതികോപം തുടങ്ങി പാകിസ്താൻ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ പരാമ൪ശിച്ച ശരീഫ് ഇവക്കെല്ലാം എതിരെ വൻ ജനപിന്തുണയോടെയുള്ള പോംവഴികൾ ആരായുന്നതായും അറിയിച്ചു. യുവജനങ്ങൾക്കായി  കോമൺവെൽത്ത് രൂപം നൽകിയ കോമൺവെൽത്ത് യൂത്ത് ഫോറത്തിന് ശരീഫ്  ലക്ഷം ഡോള൪ സംഭാവന പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് കൂടുതൽ ആഗോള സഹകരണ പദ്ധതികൾ ആവിഷ്കരിക്കാനും ഫണ്ടുകൾ സമാഹരിക്കാനും ശരീഫ് ആഹ്വാനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.