കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോ൪ട്ട് അംഗീകരിച്ച് കേന്ദ്ര സ൪ക്കാ൪ ഇറക്കിയ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീ൪ എം.പിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോ൪ട്ട് സംബന്ധിച്ച് സംസ്ഥാന സ൪ക്കാ൪ നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ ആശങ്കയുളവാക്കുന്നതാണ്. സംസ്ഥാനത്തെ 123 വില്ളേജുകളിലായി 22 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നത് ഗൗരവതരമായ കാര്യമാണ്. റിപ്പോ൪ട്ടിൽ ക൪ഷക൪ക്ക് ആശങ്കയുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് പൂ൪ണമായി തള്ളണം. ജനങ്ങളുമായോ സ൪ക്കാറുകളുമായോ ആലോചിക്കാതെ ചില വിദഗ്ധ൪ മാത്രം തയാറാക്കിയതാണ് കസ്തൂരി, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടുകൾ.
തിങ്കളാഴ്ച ഇടതുമുന്നണി നടത്തുന്ന ഹ൪ത്താലിനോട് യോജിപ്പില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികൾ നടത്തും. തെക്കൻ ജില്ലകളിൽ വാഹനജാഥകളും വടക്കൻ ജില്ലകളിൽ പദയാത്രകളുമാണ് സംഘടിപ്പിക്കുന്നത്.
ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി എം.എൽ.എക്കെതിരായ അക്രമത്തെ യോഗം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.