പാലക്കാട്: കൽപാത്തി രഥോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. കുണ്ടമ്പലം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ 10നാണ് ആചാരവിധികളോടെ ധ്വജാരോഹണം നടക്കുക. ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ 9.30നാണ് കൊടികയറ്റം. പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും ചാത്തപുരം പ്രസന്ന മഹാ ഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നുമാണ് കൊടിയേറ്റം നടക്കുക.
നവംബ൪ 16നാണ് രഥോത്സവത്തിൻെറ പ്രധാന ചടങ്ങായ ദേവരഥ സംഗമം. സംഗീതോത്സവം വെള്ളിയാഴ്ച വൈകുന്നേരം ആറിന് മന്ത്രി എ.പി. അനിൽകുമാ൪ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഗായത്രി വെങ്കിട്ട രാഘവൻെറ സംഗീത കച്ചേരി അരങ്ങേറും. 16 വരെ വൈകീട്ട് വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.