തിരുവനന്തപുരം: ചത്തെുതൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധത്തിൽ മാത്രമേ നീര ഉൽപാദിപ്പിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ‘കേരാമൃതം’ എന്ന പേരിൽ കാ൪ഷിക സ൪വകലാശാല വികസിപ്പിച്ച നീരയുടെ ഒൗദ്യോഗിക സമ൪പ്പണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.നീരയുടെ വിപണനം വ്യാപകമാക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഉൽപാദിപ്പിക്കുന്ന നീര വിറ്റഴിക്കാൻ സ൪വകലാശാലക്ക് അനുമതി നൽകി അബ്കാരി നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. കള്ളുചത്തെുവ്യവസായത്തെ ഒരുതരത്തിലും ബാധിക്കാത്തവിധം നീര ഉൽപാദിപ്പിക്കാനാണ് പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പുതിയ തെങ്ങിനങ്ങൾ മന്ത്രി പുറത്തിറക്കി. എം.പി വിൻസെൻറ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.