സിറിയന്‍ നഗരത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഡമസ്കസ്: സിറിയയിലെ തീരദേശനഗരമായ ലതാകിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ആൾനാശം ഉണ്ടായതായി റിപ്പോ൪ട്ടില്ല. ഹിസ്ബുല്ല തീവ്രവാദികൾക്ക് കൈമാറാൻ  സിറിയൻ ഭരണകൂടം സൂക്ഷിച്ചുവെച്ച റഷ്യൻനി൪മിത മിസൈലുകളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. സിറിയ ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ ശക്തികേന്ദ്രങ്ങളിലൊന്നാണ് തുറമുഖനഗരമായ ലതാകിയ. അദ്ദേഹത്തിൻെറ അലവിയ്യത്ത് ശിയാ വിഭാഗക്കാ൪ തിങ്ങിത്താമസിക്കുന്ന മേഖലകൂടിയാണ് ലതാകിയ. ഇസ്രായേൽ സിറിയയിൽ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ, നാശനഷ്ടങ്ങളുടെ വിവരം പുറത്തുവന്നിട്ടില്ല. റഷ്യൻനി൪മിത എസ്.എ 125 മിസൈലുകളെയാണ് ഇസ്രായേൽ ആക്രമിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനു മുമ്പും ഇസ്രായേൽ സിറിയയിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഈ വ൪ഷം ഇത് ആറാം തവണയാണ് ഇസ്രായേൽ കടന്നാക്രമണം.
ഇസ്രായേൽ ആക്രമണത്തോട് അതേ രീതിയിൽ പ്രതികരിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണിപ്പോൾ സിറിയ.
തീവ്രവാദ സംഘങ്ങൾക്ക് സ൪ക്കാ൪ ആയുധങ്ങൾ കൈമാറുന്നതായി വിവരം ലഭിച്ചാൽ തങ്ങൾ അടങ്ങിയിരിക്കില്ളെന്നാണ്  ഇസ്രായേലിൻെറ വാദം. അസദിനുവേണ്ടി വിമതരെ നേരിടുന്നതിൽ ലബനാനിൽനിന്നുള്ള ഹിസ്ബുല്ലയും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.