സെന്‍കുമാറിനെതിരെ പോസ്റ്റര്‍: പൊലീസ് നടപടി തുടങ്ങി

തിരുവനന്തപുരം: ഇന്‍്റലിജൻസ് എ.ഡി.ജി.പി ടിപി.സെൻകുമാറിനെതിരെ സംസ്ഥാനത്തുടനീളം അപകീ൪ത്തികരമായ പോസ്റ്റ൪ പതിച്ച സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു. പോസ്റ്റ൪ പുറത്തിറക്കിയ എസ്.ഡി. പി. ഐക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തു. എസ്.ഡി.പി. ഐ ഓഫീസുകളിൽ  നടത്തിയ പരിശോധനയിൽ അപകീ൪ത്തികരമായ പോസ്റ്ററുകൾ പോലീസ് പിടിച്ചെടുത്തു.

സെൻകുമാ൪ ജാതി തിരുത്തിയാണ് ഐ.പി.എസ് നേടിയെന്ന് ആക്ഷേപിച്ചും അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വിധത്തിലും കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളിൽ എസ്.ഡി.പി.ഐയുടെ പേരിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. ഈ സംഭവം ഡിജിപി കെഎസ്. ബാലസുബ്രഹ്മണ്യത്തിന്‍്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് അദ്ദേഹം അതാത് ജില്ലാ പോലീസ് മേധാവികൾക്ക്  നടപടിയെടുക്കാൻ നി൪ദ്ദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.