സ്കൂളുകളിലെ മോഷണം ; വിദ്യാര്‍ഥികള്‍ സമ്മതിച്ചു

വിതുര: വിതുരയിലെ വിദ്യാലയയങ്ങളിൽ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാ൪ഥികൾ ഒരു കവ൪ച്ച മാത്രം ഏറ്റു. വിതുര ഗവ. യു.പി.എസിൽ ഈ മാസം നാലിന് നടന്ന മോഷണമാണ് തങ്ങൾ നടത്തിയതാണെന്ന് കുട്ടികൾ സമ്മതിച്ചത്. സ്കൂളിലെ സ്പോ൪ട്സ് മുറിയിൽനിന്ന് ഇരുപതിനായിരത്തോളം രൂപയുടെ സാമഗ്രികളാണ് നാലാംതീയതി മോഷ്ടിക്കപ്പെട്ടത്. പൂട്ടുപൊളിച്ചായിരുന്നു മോഷണം. അതേസമയം കുട്ടികളുടെ പ്രായവും മറ്റും കണക്കിലെടുത്ത് സംഭവം കേസ് ആക്കേണ്ടതില്ലെന്ന് ചൊവ്വാഴ്ച കൂടിയ പ്രത്യേക പി.ടി.എ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് സബ് ഇൻസ്പെക്ട൪ എന്നിവരുമായി ആലോചിച്ചായിരുന്നു പി.ടി.എ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. എന്നാൽ, 25ന് യു.പി സ്കൂളിലും 19,22,23 തീയതികളിൽ വി.എച്ച്.എസ്.സിയിലും നടന്ന കവ൪ച്ചകൾ സംബന്ധിച്ച് കാര്യമായ തുമ്പൊന്നും പൊലീസിന് കിട്ടിയില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.