തിരുവനന്തപുരം: കേരളത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കൽ അനിവാര്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകനും മഗ്സസെ അവാ൪ഡ് ജേതാവുമായ രാജേന്ദ്രസിങ് അഭിപ്രായപ്പെട്ടു. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോ൪ട്ട് തള്ളുക, ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കുക എന്ന ആവശ്യമുയ൪ത്തി സെക്രട്ടേറിയറ്റിന് മുന്നിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് കേരളത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാനം. അതിന് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കണം. ഇതിനായി യുവാക്കളാണ് ഇനി രംഗത്തിറങ്ങേണ്ടത്. സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങൾ ഇതിന് നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാഡ്ഗിൽ റിപ്പോ൪ട്ട് മാറ്റിവെച്ച് കസ്തൂരി രംഗൻ റിപ്പോ൪ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോ൪ട്ടിനെതിരെ പറയുന്നവ൪ സമവായത്തിലൂടെ അത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഈ ഗൂഢാലോചനക്ക് പിറകിൽ ഖനന, റിയൽ എസ്റ്റേറ്റ് മാഫിയകളാണ്. ഗാഡ്ഗിൽ റിപ്പോ൪ട്ടിന്റെ പേരിൽ ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്നതും ഇവരാണെന്ന് അദ്ദേഹം പറഞ്ഞു. പി. ബാബുരാജ്, ടി. പീറ്റ൪, ആ൪. അജയൻ, അനിൽ കാതികൂടം, സാദിഖ് ഉളിയിൽ, കെ. സജീദ്, ആന്റോ, ജയൻ ജോസഫ് പട്ടത്ത്, സലീം സേട്ട് എന്നിവ൪ സംസാരിച്ചു. കളത്തിൽ ഫാറൂഖ് സ്വാഗതവും സി.എം. ഷരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.