തിരുവനന്തപുരം: ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച കേരള പൊലീസ് സേനാംഗങ്ങൾ സുരക്ഷിതരാണെന്നും വേണ്ടത്ര ആയുധ ശേഖരം കൈയിലുണ്ടെന്നും ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചു. ഇവ൪ നക്സൽ വേട്ടയ്ക്കല്ല മറിച്ച് പോളിങ് ബൂത്തിനകത്തും പരിസരത്തും ക്രമസമാധാന ഡ്യൂട്ടി നോക്കുന്നതിനാണ് പോയിട്ടുള്ളത്. ആവശ്യമായ തോക്കും തിരകളും അവ൪ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ തിരകൾ ആവശ്യമുണ്ടെങ്കിൽ ഉടൻ എത്തിക്കാനും അത്യാവശ്യഘട്ടം വന്നാൽ സി.ആ൪.പി.എഫിലും മറ്റും നിന്ന് തിരകൾ എടുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.