വി.എസ് അച്യുതാനന്ദന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ  ഹൈകോടതിയുടെ രൂക്ഷവിമ൪ശം. ജനങ്ങളുടെ കൈയടി നേടാൻ കോടതിയെ കരുവാക്കരുതെന്നും  അതിനു വേറെ വഴി നോക്കണമെന്നും ജസ്റ്റിസ് ഹാറൂൻ  അൽ റഷീദ് പറഞ്ഞു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്‍്റെ പ്രസ്താവനയാണ് വിമ൪ശത്തിന് കാരണമായത്.
വി.എസ് ഏതു ക്ളാസുവരെ പഠിച്ചിട്ടുണ്ട്, നിയമം പഠിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ഹാറൂൻ അൽ റഷീദ് ചോദിച്ചു. നിയമം അറിയില്ളെങ്കിൽ തന്നെ സമീപിച്ചാൽ നിയമം പഠിപ്പിക്കാമെന്നും ഹാറൂൻ അൽ റഷീദ് പറഞ്ഞു.സലിം രാജ് ഉൾപ്പെട്ട കളമശേരി ഭൂമി തട്ടിപ്പുകേസ് പരിഗണിക്കുകയായിരുന്നു ഹൈകോടതി.
 കളമശേരി ഭൂമി തട്ടിപ്പു കേസിൽ വിജിലൻസ് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അന്തിമ റിപ്പോ൪ട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സലിം രാജിന്‍്റെ ഫോൺ രേഖകൾ സൂക്ഷിക്കണമെന്ന് മൊബൈൽ സേവനദാതാക്കളോടും കോടതി നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.