ശമ്പള പരിഷ്കരണം നടപ്പായില്ല: ആറളം ഫാമില്‍ ഇന്ന് മുതല്‍ സമരം

കേളകം: ശമ്പള പരിഷ്കരണം  നടപ്പാക്കാത്ത സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച്  ആറളം  ഫാം തൊഴിലാളികൾ  തിങ്കളാഴ്ച മുതൽ അനിശ്ചിതകാല  സമരം നടത്തും. 
ആറളം ഫാം  കോ൪പറേഷനിലെ തൊഴിലാളികൾക്ക്  സംസ്ഥാന ഫാമുകളിലെ സേവന വേതന വ്യവസ്ഥ   നടപ്പാക്കുമെന്ന്  സ൪ക്കാ൪ പലതവണ ഉറപ്പ് നൽകിയെങ്കിലും   ശമ്പള പരിഷ്കരണം  നടപ്പാക്കുന്നത്  അനിശ്ചിതമായി  നീളുന്നതിൽ പ്രതിഷേധിച്ചാണ്   സമരമെന്ന് നേതാക്കൾ അറിയിച്ചു. 
ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പ്ളാൻേറഷൻ തൊഴിലാളികളെയും താൽക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളുടെ  നേതൃത്വത്തിലാണ് സമരം.  രാവിലെ  പത്ത് മണി മുതൽ  ഫാമിങ് കോ൪പറേഷൻെറ ഓഫിസിന് മുന്നിലാണ് സമരം നടക്കുക.  ഐ.എൻ.ടി.യു.സി  സമരത്തിൽ  നിന്ന് പിൻമാറിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.