പത്തനംതിട്ട: നേത്രദാനത്തിനെതിരെ വലിയ പ്രചാരണം നടന്നുവരുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. അന്ധവിശ്വാസത്തിലൂന്നിയ പ്രചാരണങ്ങൾ നടത്തി മനുഷ്യനെ നേത്രദാനത്തിൽനിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹികപുരോഗതിക്ക് എതിരാണ്. ഇതിനെതിരെ ശാസ്ത്രചിന്ത വള൪ത്തണം.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച അരലക്ഷം പേരുടെ നേത്രദാന സമ്മതപത്രം കൈമാറുന്ന “സ്നേഹസന്ദേശ സദസ്സ്’ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവിധായകനും കാഴ്ച നേത്രദാനസേനയുടെ ചെയ൪മാനുമായ ബ്ളെസിക്ക് സമ്മത പത്രം കോടിയേരി കൈമാറി.
രാഷ്ട്രീയ പ്രവ൪ത്തനത്തിൻെറ ഭാഗമായി ജീവകാരുണ്യപ്രവ൪ത്തനം മാറ്റണം.നേത്രദാനവും രക്തദാനവും മാത്രമല്ല, സമൂഹം അവയവദാനത്തിലേക്ക് കടന്നിരിക്കുന്നു. അവയവ കൈമാറ്റത്തിലൂടെ ജീവൻ നിലനി൪ത്താൻ കഴിയുന്ന തരത്തിൽ ശാസ്ത്രം വള൪ന്നു. ഈ ശാസ്ത്ര നേട്ടം സമൂഹത്തിലെ ഒരു വിഭാഗത്തിന് മാത്രമാണ് കിട്ടുന്നത്. ഇത് സമൂഹത്തിനാകെ ലഭിക്കണം. അവയവദാനം കേരളത്തിലെ ചില സ്ഥലങ്ങളിൽ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.ജില്ലാ പ്രസിഡൻറ് പി. ആ൪. പ്രദീപ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.